മുസ്‌ലിംകൾ തലയുയർത്താതിരിക്കാൻ കേന്ദ്ര സർക്കാർ അക്ഷീണം പ്രവർത്തിക്കുന്നു: ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്

ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഇല്ലാതാക്കാനാണ് വർഗീയശക്തികൾ ശ്രമിക്കുന്നതെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ അർഷാദ് മദനി പറഞ്ഞു

Update: 2025-11-23 03:52 GMT

ന്യൂഡൽഹി: കേന്ദ്രസർക്കാരിന് എതിരെ രൂക്ഷവിമർശനവുമായി ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്. മുസ്‌ലിംകൾ തല ഉയർത്താതിരിക്കാൻ സർക്കാർ അക്ഷീണം പ്രവർത്തിക്കുകയാണെന്ന് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് അധ്യക്ഷൻ അർഷാദ് മദനി പറഞ്ഞു. ഇന്ത്യയിൽ മുസ് ലിംകൾക്ക് സർവകലാശാല വിസി ആവാൻ പോലും സാധിക്കില്ല. അൽഫലാഹ് സർവകലാശാലയിൽ എന്താണ് സംഭവിക്കുന്നതെന്ന് നോക്കൂവെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംകൾ നിസ്സഹായരാണെന്നാണ് ലോകം കരുതുന്നത്. ആ ചിന്ത തെറ്റാണ്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഇല്ലാതാക്കാനാണ് വർഗീയശക്തികൾ ശ്രമിക്കുന്നത്. ഭരണഘടന തത്വങ്ങൾ ഉയർത്തിപ്പിടിക്കാൻ ഐക്യവും നീതിയും ആവശ്യമാണ്. ഇസ്‌ലാമിന്റെ ഈ വിളക്ക് ഒരിക്കലും അണയില്ലെന്ന് അവർക്ക് അറിയില്ലെന്നും അർഷാദ് മദനി പറഞ്ഞു.

Advertising
Advertising

അർഷാദ് മദനിയെ പിന്തുണച്ച് കോൺഗ്രസ് രംഗത്തെത്തി. അൽഫലാഹ് സർവകലാശാലയെ ലക്ഷ്യമിടരുതെന്ന് കോൺഗ്രസ് നേതാവ് ഉദിത് രാജ് പറഞ്ഞു. മുസ്‌ലിം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News