പ്രതിരോധ നീക്കങ്ങളുടെയും സേന വിന്യാസത്തിന്റെയും തൽസമയ സംപ്രേഷണം ഒഴിവാക്കണം; നിർദ്ദേശങ്ങളുമായി വാർത്ത വിതരണ മന്ത്രാലയം
കാണ്ഡഹാര്‍ വിമാന റാഞ്ചല്‍, കാര്‍ഗില്‍ യുദ്ധം, മുംബൈ ഭീകരാക്രമണം എന്നിവയിലെ നിയന്ത്രണമില്ലാത്ത റിപ്പോര്‍ട്ടിങ് വലിയ പ്രത്യാഘാതമുണ്ടാക്കിയെന്നും മന്ത്രാലയം
Update: 2025-04-26 10:15 GMT
ന്യൂ ഡൽഹി: പ്രതിരോധ നീക്കങ്ങളുടെയും സേന വിന്യാസത്തിന്റെയും തൽസമയ സംപ്രേഷണം ഒഴിവാക്കണമെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം. വാർത്താ ഏജൻസികളും ചാനലുകളും സമൂഹമാധ്യമങ്ങളും പ്രതിരോധ നീക്കങ്ങളുടെയും സേനാ വിന്യാസത്തിൻ്റെയും തൽസമയ സംപ്രേഷണം ഒഴിവാക്കണമെന്നാണ് നിർദേശം.
ദേശീയ സുരക്ഷാ താൽപ്പര്യം മുൻനിർത്തിയാണ് നടപടിയെന്ന് വാർത്താ വിതരണ മന്ത്രാലയം വ്യക്തമാക്കി. കാണ്ഡഹാര്‍ വിമാന റാഞ്ചല്‍, കാര്‍ഗില്‍ യുദ്ധം, മുംബൈ ഭീകരാക്രമണം എന്നിവയിലെ നിയന്ത്രണമില്ലാത്ത റിപ്പോര്‍ട്ടിങ് വലിയ പ്രത്യാഘാതമുണ്ടാക്കിയെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.