പാക് ഡ്രോൺ കണ്ടെത്തിയ സംഭവം: എയർ ഇന്ത്യയും ഇൻഡിഗോയും വിമാന സർവീസുകൾ റദ്ദാക്കി
അമൃത്സർ, ജമ്മു, ലേ, ശ്രീനഗർ, രാജ്‌കോട്ട്, ജോധ്പുർ സർവീസുകളാണ് നിർത്തിയത്
ശ്രീനഗര്‍: തിങ്കളാഴ്ച രാത്രി പാക് ഡ്രോൺ കണ്ട പ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് സർവീസുകൾ നിർത്തി. എയർ ഇന്ത്യയും ഇൻഡിഗോയും ആറ് സർവീസുകളാണ് നിർത്തിയത്. അമൃത്സർ,ജമ്മു,ലേ,ശ്രീനഗർ,രാജ്‌കോട്ട്,ജോധ്പുർ സർവീസുകളാണ് നിർത്തിയത്.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് നടപടിയെന്ന് ഇൻഡിയോ അറിയിച്ചു.സർവീസുകൾ സംബന്ധിച്ച അപ്‌ഡേറ്റുകൾ യാത്രക്കാർക്ക് ലഭ്യമാക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി.
ഡ്രോണ്‍ കണ്ടെത്തിയ സാംബയിൽ ഉൾപ്പെടെ സ്ഥിതി ശാന്തമാണ്. അതേസമയം, വെടിനിർത്തൽ തുടരാൻ ഇന്ത്യ-പാക് സൈനിക ഡയറക്ടര്‍ ജനറല്‍മാര്‍ തമ്മിലുള്ള ചര്‍ച്ചയില്‍ ധാരണ. അതിര്‍ത്തി പ്രദേശങ്ങളില്‍ സൈനികരെ കുറയ്ക്കുന്നതിലും ധാരണയായതായാണ് റിപ്പോർട്ട്.
ഇരു രാജ്യങ്ങളും തമ്മിൽ വെടിനിർത്തൽ പാലിക്കപ്പെടുന്നുവെന്ന് സൈന്യം അറിയിച്ചു. ജമ്മുവിലുൾപ്പെടെ ഇന്നലെ വന്നത് നിരീക്ഷണ ഡ്രോണുകളാണെന്നും മറ്റുസംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ലെന്നും സേന അറിയിച്ചു.