സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 93.66

വിജയശതമാനത്തില്‍ തിരുവനന്തപുരവും വിജയവാഡയും ഒപ്പത്തിനൊപ്പം

Update: 2025-05-13 07:57 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു. 93.66 ആണ് വിജയശതമാനം.കഴിഞ്ഞവർഷത്തേക്കാൾ 0.06% അധിക വിജയമാണ് ഇത്തവണയുണ്ടായത്. വിജയശതമാനത്തില്‍ തിരുവനന്തപുരവും വിജയവാഡയും ഒപ്പത്തിനൊപ്പമാണ്. 99.79 ശതമാനം വിജയമാണ് ഇരുമേഖലക്കുമുള്ളത്. വിജയശതമാനത്തില്‍ പിന്നിൽ ഗുവാഹത്തി മേഖലയാണ്( 84. 14%). വിജയിച്ചവരില്‍   95%  പെണ്‍കുട്ടികളും 92.63 ശതമാനം ആൺകുട്ടികളുമാണ്.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസിൽ 88. 39 ആണ് വിജയശതമാനം. വിജയിച്ചവരിൽ 91.64 ശതമാനം പെൺകുട്ടികളും 85.70% ആൺകുട്ടികളുമാണ്. കൂടുതൽ വിജയ ശതമാനം വിജയവാഡ മേഖലയിലാണ് ( 99.60%) . രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം മേഖലയാണ് (99.32%) . കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതൽ വിജയ ശതമാനം. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News