കശ്മീരിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്ന് ഇന്ത്യ; പാക് അധിനിവേശ കശ്മീരിലെ നയത്തിൽ മാറ്റമില്ല

DGMO തല ചർച്ചകൾ മാത്രമാണ് നടന്നത്. മൂന്നാം കക്ഷി ഇടപെട്ടിട്ടില്ലെന്നും ഇന്ത്യ

Update: 2025-05-13 12:39 GMT
Editor : സനു ഹദീബ | By : Web Desk
Advertising

ന്യൂ ഡൽഹി: കശ്മീരിൽ മൂന്നാം കക്ഷി ഇടപെടൽ അനുവദിക്കില്ലെന്ന് ഇന്ത്യ. പാക് അധിനിവേശ കശ്മീരിലെ ഇന്ത്യൻ നയത്തിൽ മാറ്റമില്ല. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് ശക്തമായി മറുപടി നൽകും. ട്രംപിന്റെ വാദം ഇന്ത്യ തള്ളി. വിദേശകാര്യമന്ത്രാലയത്തിന്റെ വാർത്ത സമ്മേളനത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

ഡിജിഎംഒ മാരുടെ ഫോൺ സംഭാഷണത്തിന് പിന്നാലെയാണ് വെടി നിർത്തലിന് തീരുമാനമായത്. പാകിസ്താൻ വെടിനിർത്തൽ അവസാനിപ്പിച്ചതോടെയാണ് ഇന്ത്യയും വെടി നിർത്തൽ അവസാനിപ്പിച്ചത്. പാക് അധിനിവേശ കശ്മീർ ഇന്ത്യക്ക് കൈമാറുക എന്നതാണ് കാശ്മീർ വിഷയത്തിലെ ഇന്ത്യയുടെ നിലപാട്.ഇന്ത്യൻ ശക്തി തിരിച്ചറിഞ്ഞാണ് പാകിസ്താൻ പിന്നോട്ട് പോയത്. ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്താൻ ഭയന്നിട്ടുണ്ട്. DGMO തല ചർച്ചകൾ മാത്രമാണ് നടന്നത്. അമേരിക്കയുമായി നടത്തിയ ചർച്ചയിൽ വ്യാപാര കാര്യങ്ങൾ ചർച്ചയായിട്ടില്ല. മൂന്നാം കക്ഷി ഇടപെട്ടിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കി.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News