സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
ആറ് മാസം ചീഫ് ജസ്റ്റിസ് പദവി പൂർത്തിയാക്കിയ ശേഷമാണ് വിരമിക്കുന്നത്
Update: 2025-05-13 04:12 GMT
ന്യൂഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ചൊവ്വാഴ്ച വിരമിക്കും. സഹപ്രവര്‍ത്തകരും അഭിഭാഷകരും അദ്ദേഹത്തിന് ഇന്ന് യാത്രയയപ്പ് നല്‍കും. ആരാധനാലയ നിയമത്തിലും വഖഫ് നിയമ ഭേദഗതിക്കെതിരായ ഹരജികളിലും സഞ്ജീവ് ഖന്ന സ്വീകരിച്ച നിലപാട് രാജ്യത്തിൻ്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആറ് മാസം ചീഫ് ജസ്റ്റിസ് പദവി പൂർത്തിയാക്കിയ ശേഷമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന വിരമിക്കുന്നത്.
ഡൽഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വർമയുടെ വസതിയിൽനിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയതിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടതും സുപ്രധാന ഇടപെടലായി. മുതിര്‍ന്ന ജഡ്ജിയായ ജസ്റ്റിസ് ബി.ആർ.ഗവായ് ചീഫ് ജസ്റ്റിസായി ബുധനാഴ്ച ചുമതലയേൽക്കും.