ഓപറേഷൻ സിന്ദൂർ ആയുധമാക്കാൻ ബിജെപി; രാജ്യവ്യാപക തിരംഗ യാത്ര നടത്തും
നാളെ മുതൽ രാജ്യത്തുടനീളം 10 ദിവസം യാത്ര നടത്തും
ന്യൂ ഡൽഹി: രാജ്യവ്യാപക തിരംഗ യാത്രയുമായി ബിജെപി. ഓപ്പറേഷൻ സിന്ദൂറിന്റെ നേട്ടങ്ങൾ ഉയർത്തിയാണ് യാത്ര. നാളെ മുതൽ രാജ്യത്തുടനീളം 10 ദിവസം യാത്ര നടത്തും. തിർന്ന നേതാക്കളായ സംബിത് പത്ര, വിനോദ് തവ്‌ഡെ, തരുൺ ചുഗ് തുടങ്ങിയവർ പ്രചാരണം ഏകോപിപ്പിക്കും. മുതിർന്ന ദേശീയ-സംസ്ഥാന നേതാക്കളും യാത്രയുടെ ഭാഗമാകും.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ സഹോദരിമാർക്ക് സമർപ്പിക്കുന്നു. പാകിസ്താൻ സർക്കാരും സൈന്യവും ഭീകരതക്ക് പാലൂട്ടുന്നു ഓപറേഷൻ സിന്ദൂർ വെറുമൊരു പേരല്ല, കോടിക്കണക്കിന് ജനങ്ങളുടെ മനോവികാരത്തിൻ്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു.
കുടുംബാംഗങ്ങളുടെ മുന്നിൽ വെച്ച് കൂട്ടക്കൊല നടത്തിയത് തീവ്രവാദത്തിൻ്റെ പൈശാചിക മുഖം. ഈ ആക്രമണം തന്നെയും വ്യക്തിപരമായി ഏറെ ദുഃഖിപ്പിച്ചു. ഇന്ത്യയുടെ ശക്തി വെളിപ്പെട്ടു. സൈന്യം കഠിനമായി പ്രയത്നിച്ചു. സേനക്ക് സല്യൂട്ട്. സൈന്യത്തിന്റേത് അസാമാന്യ ധീരത. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടായി. തീവ്രവാദത്തെ തുടച്ച് നീക്കാൻ ഇന്ത്യൻ സർക്കാർ സൈന്യത്തിന് പരമാധികാരം നൽകി, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.