‘വഖഫ് ഭേദഗതി നിയമം റദ്ദാക്കരുത്’; സുപ്രിംകോടതിയെ സമീപിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ
അസം, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളാണ് കക്ഷിചേരാൻ അപേക്ഷ നൽകിയത്
ന്യൂഡൽഹി: വഖഫ് ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രിംകോടതിയിൽ. നിയമം റദ്ദാക്കരുതെന്നാവശ്യപ്പെട്ട് അസം, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങൾ കക്ഷിചേരാൻ അപേക്ഷ നൽകി.
ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുന്ന സാഹചര്യത്തിലാണ് ബിജെപിയുടെ പുതിയ നീക്കം. നിലവിൽ സുപ്രിംകോടതിയിൽ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും നൽകിയ 20ലധികം ഹരജികൾ നിലനിൽക്കുന്നുണ്ട്.
അതേസമയം, യഥാർത്ഥ സാമൂഹിക നീതിക്കയാണ് വഖഫ് ഭേദഗതി നിയമം നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വോട്ട് ബാങ്കിന് വേണ്ടി കോൺഗ്രസ് വഖഫ് നിയമങ്ങളെ മാറ്റിമറിച്ചെന്നും അദ്ദേഹം വിമർശിച്ചു.
അതിനിടെ പശ്ചിമ ബംഗാളിൽ 24 നോർത്ത് പർഗ്ഗനസിലും മുർഷിദാബാദിലും ഇന്നും പ്രതിഷേധങ്ങളുണ്ടായി. പ്രതിഷേധക്കാർ പൊലീസ് വാഹനം കത്തിച്ചു. അക്രമത്തിൽ എട്ടു പോലീസുകാർക്ക് പരിക്കേറ്റു.
സമാധാനപരമായി പ്രതിഷേധിക്കാൻ എല്ലാവർക്കും അവകാശം ഉണ്ടെന്നും ചിലർ മതവികാരം വെച്ചു കളിക്കുന്നെന്നും മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. അക്രമങ്ങൾ ഒഴിവാക്കണമെന്നും ആരും നിയമം കയ്യിലെടുക്കരുതെന്നും മമത ജനങ്ങളോട് ആഹ്വാനം ചെയ്തു.