ട്രാഫിക് കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ എമർജൻസി ലൈനിലൂടെ യാത്ര; ദുബൈയിൽ ഈ വർഷം പിഴ ചുമത്തിയത് 4,504 പേർക്ക്

പാത അടിയന്തര വാഹനങ്ങൾക്കെന്ന് ദുബൈ പൊലീസ്

Update: 2026-06-05 15:25 GMT

ദുബൈ: ട്രാഫിക് കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ അടിയന്തര പാതയിൽ വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ഈ വർഷം ഇത്തരം കുറ്റം ചെയ്ത 4,504 പേർക്ക പിഴ ചുമത്തിയതായി പൊലീസ് അറിയിച്ചു.

ഹാർഡ് ഷോൾഡർ അഥവാ അടിയന്തര പാത അടിയന്തര സാഹചര്യങ്ങളിൽ മാത്രം ഉപയോഗിക്കാനുള്ളതാണെന്നും ഗതാഗതക്കുരുക്ക് മറികടക്കാനുള്ളതല്ലെന്നും ദുബൈ പൊലീസ് ഓർമിപ്പിച്ചു. റോഡ് ഷോൾഡറിലൂടെ ഗതാഗതക്കുരുക്ക് മറികടക്കാൻ ശ്രമിക്കുന്ന കാറുകളുടെ വീഡിയോ പങ്കിട്ടാണ് മുന്നറിയിപ്പ് നൽകിയത്.

ഈ പാതയിൽ ഇതര വാഹനങ്ങൾ കയറാതിരുന്നാൽ മാത്രമേ അടിയന്തര വാഹനങ്ങൾക്ക് അതിവേഗം സഞ്ചരിക്കാനാകൂവെന്നും അധികൃതർ പറഞ്ഞു. നിയമങ്ങൾ പാലിക്കണമെന്നും ജീവൻ അപകടത്തിലാക്കരുതെന്നും പൊലീസ് അഭ്യർഥിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News