ദുബൈ മിനിബസ് അപകടം; മരണം എട്ടായി, മരിച്ചവരിൽ ആറ് ഇന്ത്യക്കാർ

മരിച്ചവരിൽ ശ്രീലങ്ക, നേപ്പാൾ സ്വദേശികളും

Update: 2026-06-08 11:45 GMT

ദുബൈ: ദുബൈ എമിറേറ്റ്സ് റോഡിലുണ്ടായ വാഹനാപകടത്തിൽ മരണം എട്ടായി, മരിച്ചവരിൽ ആറുപേർ ഇന്ത്യക്കാരാണ്. ശ്രീലങ്ക, നേപ്പാൾ സ്വദേശികളും മരിച്ചവരിലുണ്ട്. മോട്ടീവ് ടെക്‌നിക്കൽ സർവീസ് കമ്പനിയിലെ ജീവനക്കാരാണ് അപകടത്തിൽപെട്ടത്. മരിച്ചവരിൽ മലയാളികളുണ്ടോ എന്ന് തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.

ഏഴ് പേർ മരണപ്പെടുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നായിരുന്നു ആദ്യ വിവരം. സാങ്കേതിക തകരാറിനെ തുടർന്ന് റോഡിന് നടുവിൽ നിന്നുപോയ ട്രക്കിലേക്ക് മിനിബസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായതെന്ന് ദുബൈ പൊലീസ് അറിയിച്ചു. ട്രക്കുമായി സുരക്ഷിത അകലം പാലിക്കാതിരുന്നതും ബസ് ഡ്രൈവറുടെ ശ്രദ്ധക്കുറവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പൊലീസ് പട്രോളിംഗ് സംഘവും രക്ഷാപ്രവർത്തകരും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി.

Advertising
Advertising

അപകടത്തിൽ പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. നാല് പേർക്ക് നിസാര പരിക്കുകളുണ്ട്. പരിക്കേറ്റ എല്ലാവരെയും വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ ജുമ സലിം ബിൻ സുവൈദാൻ വ്യക്തമാക്കി.


Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News