ഹൃദയാഘാതം: മലപ്പുറം സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

കോക്കൂർ വയലവളപ്പിൽ ഹനീഫ (47) ആണ് മരിച്ചത്

Update: 2025-05-13 14:52 GMT
Editor : Thameem CP | By : Web Desk
Advertising

റാസൽഖൈമ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് റാസൽഖൈമയിൽ നിര്യാതനായി. കോക്കൂർ വയലവളപ്പിൽ പരേതരായ മൊയ്തു -ഖദീജ ദമ്പതികളുടെ മകൻ ഹനീഫ (47) ആണ് മരിച്ചത്. റാക് കേരള ഹൈപ്പർ മാർക്കറ്റിൽ 25 വർഷമായി ചീഫ് അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഷാനി. മക്കൾ: ഹനാൻ, അദ്‌നാൻ, അഫ്‌നാൻ. സഹോദരങ്ങൾ: അലി, ഫാറൂഖ് (അജ്മാൻ) സിദ്ദീഖ്, ആസിയ, റുഖിയ, സുഹ്‌റ, സുബൈദ, പരേതനായ ഫഖ്‌റു.

നടപടികൾ പൂർത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച്ച നാട്ടിലേക്ക് കൊണ്ടുപോയി. ബുധനാഴ്ച്ച രാവിലെ എട്ടിന് കോക്കൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കം നടത്തുമെന്ന് സഹപ്രവർത്തകർ അറിയിച്ചു. ഹീനഫയുടെ നിര്യാണത്തിൽ റാസൽഖൈമയിലെ മലയാളി കുട്ടായ്മകളും പൗരപ്രമുഖരും അനുശോചിച്ചു.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News