ദുബൈയിൽ ആറുമാസത്തിനിടെ രജിസ്റ്റർ ചെയ്തത് 1.96 ലക്ഷം വാഹനങ്ങൾ

ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കാണിത്

Update: 2026-10-17 13:45 GMT

ദുബൈ: 2026-ലെ ആദ്യ ആറുമാസത്തിനിടെ ദുബൈയിൽ രജിസ്റ്റർ ചെയ്തത് 1,96,042 പുതിയ വാഹനങ്ങൾ. ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം പ്രതിദിനം ആയിരത്തിലേറെ വാഹനങ്ങളാണ് പുതുതായി രജിസ്റ്റർ ചെയ്തത്. ജനസംഖ്യാ വർധന, നഗരവികസനം, എന്നിവയാണ് വാഹനങ്ങളുടെ ആവശ്യകത ഉയരാൻ പ്രധാന കാരണങ്ങൾ.

പ്രതിമാസം ശരാശരി 32,000-ത്തിലേറെ വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായി ആർടിഎ കണക്കുകൾ സൂചിപ്പിക്കുന്നു. രജിസ്‌ട്രേഷനുകൾ കൂടിയതോടെ വാഹന പരിശോധനുകളും വർധിച്ചു വരികയാണ്. നടപടിക്രമങ്ങൾ കൂടുതൽ വേഗത്തിലാക്കാനും സേവനങ്ങൾ മെച്ചപ്പെടുത്താനും നൂതന സാങ്കേതികവിദ്യകളും സ്മാർട്ട് സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് ആർടിഎ ലൈസൻസിങ് ഏജൻസി സിഇഒ അഹമ്മദ് മഹ്ബൂബ് അറിയിച്ചു.

ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി ഇലക്ട്രോണിക് സംവിധാനത്തിലൂടെ വിവര കൈമാറ്റം, വാഹന ഉടമയുടെ വിവരങ്ങൾ പരിശോധിക്കൽ, വാഹന പരിശോധന എന്നിവയും നടക്കുന്നുണ്ട്. ഇലക്ട്രിക് വാഹനങ്ങൾക്കായി പുതുക്കിയ പരിശോധനാ മാനദണ്ഡങ്ങളും ആർടിഎ നടപ്പാക്കിയിട്ടുണ്ട്. നടപടികൾ കൂടുതൽ കൃത്യതയോടെയും വേഗത്തിലും പൂർത്തിയാക്കുന്നതിനായി എഐ, മെഷീൻ ലേണിങ് സാങ്കേതികവിദ്യകളും ഉപയോ​ഗിക്കും.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Gulf Desk

contributor

Similar News