ദുബൈയിൽ രണ്ടിടങ്ങളിൽ കൂടി പെയ്ഡ് പാർക്കിങ്

മണിക്കൂറിന് 4.20 ദിർഹം

Update: 2026-10-25 12:07 GMT

ദുബൈയിലെ രണ്ട് പ്രദേശങ്ങളിൽ കൂടി പെയ്ഡ് പാർക്കിങ്. ദുബൈ ഐലൻഡ്സിലും വാർസാൻ ഇൻഡസ്ട്രിയലിലുമാണ് സംവിധാനം. എമിറേറ്റിലെ ഏറ്റവും വലിയ പെയ്ഡ് പബ്ലിക് പാർക്കിങ് സേവന ദാതാക്കളായ 'പാർക്കിൻ' ആണ് ഇക്കാര്യം അറിയിച്ചത്.

കിഴക്കൻ ദുബൈയിൽ ഇന്റർനാഷണൽ സിറ്റിക്ക് എതിർവശത്തായും ഡ്രാഗൺ മാർട്ടിന് അടുത്തായും സ്ഥിതി ചെയ്യുന്നതാണ് 'വാർസാൻ ഇൻഡസ്ട്രിയൽ'. അൽ വർഖ, ദുബൈ സിലിക്കൺ ഒയാസിസ്, അക്കാദമിക് സിറ്റി എന്നിവക്കും സമീപമാണ് ഈ പ്രദേശം.

Code 622T എന്ന വിഭാഗത്തിന് കീഴിലായിരിക്കും ഈ പ്രദേശത്തെ പൊതു പാർക്കിങ് നിരക്കുകൾ. ഞായറാഴ്ചയൊഴികെ, ദിവസവും രാവിലെ 8 മുതൽ രാത്രി 10 വരെയാണ് ഇവിടെ പാർക്കിങ് നിരക്കുകൾ ബാധകമാകുക. താമസക്കാരും സന്ദർശകരും മണിക്കൂറിന് 4.20 ദിർഹം എന്ന നിരക്കിൽ പാർക്കിങ് ഫീസ് അടയ്ക്കണം. സബ്സ്‌ക്രിപ്ഷൻ പാക്കേജുകളും ലഭ്യമാണ്.

Advertising
Advertising

വാർസാൻ ഇൻഡസ്ട്രിയലിലെ സബ്സ്‌ക്രിപ്ഷൻ പാക്കേജുകൾ:

1 മാസം: 580 ദിർഹം

3 മാസം: 1,385 ദിർഹം

6 മാസം: 2,080 ദിർഹം

1 വർഷം: 3,460 ദിർഹം



ദുബൈ ഐലൻഡ്സ്

'ദുബൈ ഐലൻഡ്സ്' ആണ് പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തിയ മറ്റൊരു പ്രദേശം. ഡെയ്റയ്ക്ക് സമീപം, എമിറേറ്റിന്റെ വടക്കൻ തീരത്തോട് ചേർന്നാണ് സ്ഥലം. Code 101G എന്ന വിഭാഗത്തിന് കീഴിലാണ് ദുബൈ ഐലൻഡ്സിലെ പൊതു പാർക്കിങ് നിരക്കുകൾ വരുന്നത്. ഇവിടെ 24 മണിക്കൂറും പെയ്ഡ് പാർക്കിങ് സംവിധാനമുണ്ടാകുമെന്നും മണിക്കൂറിന് 4.20 ദിർഹം നിരക്കിൽ ഫീസ് ഈടാക്കുമെന്നും 'പാർക്കിൻ' അറിയിച്ചു. ഈ പ്രദേശത്ത് പതിവായി വരുന്നവർക്ക് ദീർഘകാലത്തേക്കുള്ള സബ്സ്‌ക്രിപ്ഷൻ എടുക്കാമെന്നും അറിയിച്ചു.

ദുബൈ ഐലൻഡ്സിലെ സബ്സ്‌ക്രിപ്ഷൻ പാക്കേജുകൾ:

3 മാസം: 900 ദിർഹം

6 മാസം: 1,800 ദിർഹം

1 വർഷം: 3,600 ദിർഹം



Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Gulf Desk

contributor

Similar News