റിയാദിൽ ആവേശപ്പൂരത്തിന് തിരിതെളിയുന്നു; ബൊളിവാർഡ് വേൾഡ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

സന്ദർശകർക്കായി ഒക്ടോബർ 30ന് തുറന്നുകൊടുക്കും

Update: 2026-10-25 14:33 GMT

റിയാദ്: റിയാദ് സീസണിന്റെ ഏഴാം പതിപ്പിലെ പ്രധാന ആകർഷണമായ ബൊളിവാർഡ് വേൾഡിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. ഒക്ടോബർ 30 വെള്ളിയാഴ്ച പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നതിന് മുന്നോടിയായി വിബുക്ക് പ്ലാറ്റ്ഫോം വഴിയാണ് ടിക്കറ്റുകൾ ലഭ്യമാക്കിയിരിക്കുന്നത്. 2022ൽ തുടക്കം കുറിച്ച ബൊളിവാർഡ് വേൾഡ്, തുടർച്ചയായ അഞ്ചാം വർഷമാണ് സന്ദർശകരെ സ്വാഗതം ചെയ്യുന്നത്. സൗദി , കുവൈത്ത്, തുർക്കി, ഇന്ത്യ, ഈജിപ്ത്, യു.എസ്, ജപ്പാൻ, ചൈന, ഫ്രാൻസ്, സ്‌പെയിൻ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളുടെയും ആഫ്രിക്കൻ, ഏഷ്യൻ, ലെവന്റ് സംസ്‌കാരങ്ങളുടെയും വൈവിധ്യമാർന്ന കലാ-സാംസ്‌കാരിക വിരുന്നുകൾ ഒരൊറ്റ വേദിയിൽ ആസ്വദിക്കാൻ ഇവിടെ അവസരമൊരുക്കിയിട്ടുണ്ട്.

Advertising
Advertising

വ്യത്യസ്ത രാജ്യങ്ങളുടെ പാരമ്പര്യ വിപണികളും തനത് ഭക്ഷണശാലകളും ഷോപ്പുകളും തത്സമയ കലാപ്രകടനങ്ങളുമാണ് സോണിന്റെ പ്രധാന സവിശേഷതകൾ. 'ആമസോണിയ അവേക്കൻസ്' വാട്ടർ റൈഡ്, 360-ഡിഗ്രി ദൃശ്യാനുഭവം നൽകുന്ന 'വുസ് ഡോം' സിനിമാ തിയേറ്റർ, ബി.എൽ.വി.ഡി പിയർ ഗെയിമുകൾ, കേബിൾ കാർ, സാഹസിക റൈഡുകൾ എന്നിവ സന്ദർശകർക്കായി സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, കൃത്രിമ തടാകത്തിലെ ബോട്ട് യാത്രകൾ, വാട്ടർ ടാക്‌സി, വന്യജീവികളെ അടുത്തറിയാൻ കഴിയുന്ന ആഫ്രിക്കൻ സോൺ, കുട്ടികൾക്കായുള്ള വിനോദങ്ങൾ എന്നിവ കുടുംബങ്ങൾക്ക് മികച്ച അനുഭവമാകും സമ്മാനിക്കുക.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - Gulf Desk

contributor

Similar News