സൗദിയിൽ നിയമനടപടികൾ കൂടുതൽ കർശനമാകുന്നു; പുതിയ എൻഫോഴ്‌സ്‌മെന്റ് ചട്ടങ്ങൾക്ക് അംഗീകാരം

54 വകുപ്പുകള്‍ അടങ്ങുന്ന പുതിയ നിയമ ചട്ടങ്ങള്‍ ഒക്ടോബര്‍ 29 മുതല്‍ പ്രാബല്യത്തിലാകും

Update: 2026-10-24 15:53 GMT

ദമ്മാം: സൗദിയില്‍ പുതിയ എന്‍ഫോഴ്സ്മെന്‍റ് നിയമ ചട്ടങ്ങള്‍ക്ക് അംഗീകാരം നല്‍കി നിയമ മന്ത്രാലയം. ഒക്ടോബര്‍ 29 മുതല്‍ നിയമം പ്രാബല്യത്തിലാകും. 54 വകുപ്പുകള്‍ അടങ്ങുന്നതാണ് പുതിയ നിയമ ചട്ടങ്ങള്‍. കോടതി വിധികള്‍, നിയമപരമായ ബാധ്യതകള്‍, വിധികള്‍ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങൾ, സമയപരിധി എന്നിവ നിര്‍വചിക്കുന്നതാണ് പുതിയ നിയമം. രാജ്യത്തെ കോടതികളും ജുഡ്യീഷ്യല്‍ സംവിധാനങ്ങളും പുറപ്പെടുവിക്കുന്ന വിധികള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് രൂപം നല്‍കിയ നിയമ ചട്ടങ്ങള്‍ക്കാണ് അംഗീകാരമായത്.

നീതിന്യായ മന്ത്രി ഡോ. വലീദ് അൽ-സമാനി, എൻഫോഴ്‌സ്‌മെന്റ് നിയമം നടപ്പിലാക്കുന്നതിനുള്ള ചട്ടങ്ങൾക്ക് അംഗീകാരം നൽകി. ഉമ്മുല്‍ ഖുറയില്‍ ഇത് സംബന്ധിച്ച രാജവിഞ്ജാപനം പ്രസിദ്ധീകരിച്ചു. അവകാശങ്ങൾ നടപ്പിലാക്കുന്നതിലെ കാര്യക്ഷമത വർധിപ്പിക്കുക, കടം നൽകിയവർക്കും, കടം വാങ്ങിയവർക്കും നിയമപരമായ സംരക്ഷണം ഉറപ്പാക്കുക, ജീവനാംശം, കുട്ടികളുടെ സംരക്ഷണം, കുട്ടികളുടെ സന്ദർശന അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കോടതി വിധികൾ നടപ്പിലാക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്നിവ ഉറപ്പാക്കുകയാണ് പ്രധാന ലക്ഷ്യം.

ബിൽസ് ഓഫ് എക്‌സ്‌ചേഞ്ച്', 'പ്രോമിസറി നോട്ടുകൾ' എന്നിവ രജിസ്റ്റർ ചെയ്യുന്നതിനുള്ള നിബന്ധനകള്‍, ഇവക്കെതിരെ ഔദ്യോഗികമായി എതിർപ്പുകൾ ഉന്നയിച്ച് ചോദ്യം ചെയ്യാവുന്ന ഉത്തരവുകളും തീരുമാനങ്ങളും സംബന്ധിച്ച വിവരങ്ങളും നിയമത്തിന്‍റെ ഭാഗമാണ്. നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കുന്നതിനും, ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും അവകാശങ്ങളും ബാധ്യതകളും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും പുതിയ എന്‍ഫോഴ്സ്മെന്‍റ് ചട്ടങ്ങള്‍ ലക്ഷ്യമിടുന്നതായി നീതിന്യായ മന്ത്രാലയം വ്യക്തമാക്കി.

Tags:    

Writer - മുഫീദ വീരാൻ

contributor

Editor - മുഫീദ വീരാൻ

contributor

By - Gulf Desk

contributor

Similar News