തനിമ മക്ക ഹജ്ജ് വളണ്ടിയർ സെൽ രൂപീകരിച്ചു
19 വിഭാഗങ്ങളിലായി കോർഡിനേറ്റർമാരെ നിയോഗിച്ചു
മക്ക: വിശുദ്ധ ഹജ്ജ് കർമ്മം നിർവഹിക്കാൻ മക്കയിൽ എത്തുന്ന അല്ലാഹുവിന്റെ അതിഥികൾക്ക് സേവനം നൽകാനായി തനിമ മക്ക സോണിന് കീഴിൽ ഹജ്ജ് സെൽ രൂപീകരിച്ചു. അസീസിയ തനിമ സെന്ററിൽ ചേർന്ന പരിപാടിയിൽ അബ്ദുൽ ഹക്കീം അധ്യക്ഷത വഹിച്ചു.
ഹജ്ജ് സേവനവുമായി ബന്ധപ്പെട്ട സാധ്യതകളും വെല്ലുവിളികളെയും കുറിച്ച് ചർച്ച നടത്തി. ഹജ്ജ് സേവന പ്രവർത്തനങ്ങൾ വിവിധ വകുപ്പുകൾ രൂപീകരിച്ച് ഏകോപിപ്പിക്കാനാവിശ്യമായ പദ്ധതിക്കു രൂപംനൽകി. വിവിധ മേഖലകളിൽ സേവനങ്ങൾ വ്യാപിപ്പിക്കാനായി 19 വിഭാഗങ്ങളിലായി കോർഡിനേറ്റർമാരെ നിയോഗിച്ചു.
തനിമ മക്ക ഹജ്ജ് സർവീസ് കൺവീനറായി അബ്ദുൽ ഹക്കീം ആലപ്പിയേയും വളണ്ടിയർ കോഡിനേറ്ററായി സഫീർ അലിയെയും അസിസ്റ്റന്റ് വളണ്ടിയർ കോർഡിനേറ്ററായി അഫ്‌സൽ കള്ളിയത്തിനെയും തിരഞ്ഞെടുത്തു.
അസീസിയ കോർഡിനേറ്റർ: ഖലീൽ അലി, ഹറം കോർഡിനേറ്റർ: അബ്ദുറഷീദ് സഖാഫ്, പബ്ലിക് റിലേഷൻ & ഫിനാൻസ് കോഡിനേറ്റർ - ഷമീൽ ടി കെ, രജിസ്ട്രേഷൻ: ഷഫീക്ക് പട്ടാമ്പി, ഭക്ഷ്യ വിതരണം: അബ്ദുൽ സത്താർ തളിക്കുളം, കഞ്ഞി വിതരണം: ബുഷൈർ മഞ്ചേരി,മീഡിയ: സാബിത്ത്, മെഡിക്കൽ: മനാഫ് കുറ്റ്യാടി & സദഖത്തുല്ലാ, റിപ്പോർട്ടിംഗ്: അനീസ്. അറഫ ഓപ്പറേഷൻ: അൻഷാദ്, വനിതാ വളണ്ടിയർ കോർഡിനേഷൻ: ഷാനിബ നജാത്ത് & റഷീദ നിസാം, ഫിനാൻസ് കോർഡിനേറ്റർ: ഷമീൽ ചേന്ദമംഗല്ലൂർ, വീൽചെയർ സേവനം: നൗഫൽ കോതമംഗലം, ത്വവാഫ് വിംഗ്: ഖലീൽ അലി, ജുമുഅ ഓപ്പറേഷൻ: അൻഷാദ്, ഇക്ബാൽ ചെമ്പാൻ. മക്ക പഠനയാത്ര: എം.എം. അബ്ദുൽ നാസർ എന്നിവരാണ് വകുപ്പ് കോർഡിനേറ്റർമാർ.
സലാം വാഴക്കാട്, അബ്ദുൽ മജീദ് വേങ്ങര, ഉമ്മർ,ഷമീർ കാസർകോട്, ശറഫുദ്ദീൻ, ആശിഫ്, മുന അനീസ്, ആരിഫ സത്താർ, കമറുന്നിസ ബുഷൈർ എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുംതിരഞ്ഞെടുത്തു.