സമാധാന ചർച്ചക്കായി മക്ക കരാർ സഖ്യം; സൗദി, പാക്, തുർക്കി പ്രതിനിധി സംഘം ഇറാനിൽ

സംഘം സൗദി പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തിൽ

Update: 2026-10-26 06:25 GMT

റിയാദ്/ടെഹ്‌റാൻ: ഇറാനുമായി സമാധാന ചർച്ചകൾക്ക് തുടക്കം കുറിക്കാൻ മക്ക കരാർ സഖ്യം. ഇതിനായി മക്ക കരാർ സഖ്യത്തിലെ സൗദി, പാക്, തുർക്കി രാജ്യങ്ങളുടെ പ്രതിനിധികൾ ഇറാനിലെത്തി. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ ആൽ സഊദ്, തുർക്കി ഇന്റലിജന്റ്‌സ് മേധാവി ഇബ്രാഹിം കാലിൻ, പാക് ആർമി ചീഫ് ആസിം മുനീർ എന്നിവരാണ് സംഘത്തിലുള്ളത്.

മൂന്ന് രാജ്യങ്ങളുടേയും പ്രതിനിധികൾ ഇറാൻ പ്രസിഡണ്ടുമായി ചർച്ച നടത്തും. യുഎസ്- ഇറാൻ യുദ്ധം, ഹൂതി ആക്രമണം എന്നിവക്കിടയിലാണ് നിർണായക നീക്കം. പാക്, ഖത്തർ മധ്യസ്ഥ ശ്രമങ്ങളെ പിന്തുണക്കലും യോഗത്തിന്റെ ലക്ഷ്യമാണ്. മേഖലയിൽ സ്ഥിരതയും സമാധാനവും തിരികെയെത്തിക്കലും ലക്ഷ്യമെന്ന് സംഘം അറിയിച്ചു.

Advertising
Advertising



Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Gulf Desk

contributor

Similar News