അഹമ്മദ് പാതിരപറ്റയുടെ 'ദോഹയിൽ നടന്നുതീർത്ത വഴികൾ' പുസ്തകം പ്രകാശനം ചെയ്തു

ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ. നായരാണ് പുസ്തകം പ്രകാശനം ചെയ്തത്

Update: 2026-06-05 15:54 GMT

ദോഹ: മുതിർന്ന മാധ്യമപ്രവർത്തകനും ഇന്ത്യൻ മീഡിയ ഫോറം (ഐ എം എഫ്) പ്രഥമ പ്രസിഡന്റുമായിരുന്ന അഹമ്മദ് പാതിരപറ്റയുടെ പ്രവാസ ജീവിതാനുഭവങ്ങളുടെ അക്ഷരാവിഷ്‌ക്കാരം 'ദോഹയിൽ നടന്നുതീർത്ത വഴികൾ' പുസ്തകം പ്രകാശനം ചെയ്തു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു എൻ. നായരാണ് പുസ്തകം പ്രകാശനം ചെയ്തത്. ഐ സി സി മുംബൈ ഹാളിൽ ഇന്ത്യൻ മീഡിയ ഫോറമാണ് ചടങ്ങ് സംഘടിപ്പിച്ചത്. അൽജസീറ ഇംഗ്ലീഷ് ചാനൽ പ്രോഗ്രാം എഡിറ്റർ ജോസഫ് ജോൺ ആദ്യപ്രതി ഏറ്റുവാങ്ങികൊണ്ട് പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു.

ഇന്ത്യൻ മീഡിയ ഫോറം ഖത്തർ പ്രസിഡന്റ് ഓമനക്കൂട്ടൻ പരുമല അധ്യക്ഷതവഹിച്ചു. ഐ സി സി പ്രസിഡന്റ് എ പി മണികണ്ഠൻ, ഇന്ത്യൻ ഓതേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. കെ സി സാബു എന്നിവർ സംസാരിച്ചു. അഹമ്മദ് പാതിരപറ്റ മറുപടി പ്രസംഗം നടത്തി. ബിന്ദു എൻ. നായർക്കും ജോസഫ് ജോണിനും ഐ എം എഫിന്റെ ഉപഹാരം എ. പി മണികണ്ഠൻ സമ്മാനിച്ചു.

ഐ സി സി, ഐ സി ബി എഫ് ലൈബ്രറികളിലേക്കായി 'ദോഹയിൽ നടന്നു തീർത്ത വഴികൾ' പുസ്തകത്തിന്റെ കോപ്പികൾ എ.പി മണികണ്ഠനും, ഐ സി ബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവയ്ക്കും അഹമ്മദ് പാതിരിപറ്റ കൈമാറി. ഐ എം എഫ് ജനറൽ സെക്രട്ടറി ഷഫീക്ക് അറയ്ക്കൽ സ്വാഗതവും ട്രഷറർ ആർ ജെ രതീഷ് നന്ദിയും പറഞ്ഞു. ഐ എം എഫ് എക്സി: അംഗം ആർ ജെനിസ അവതാരകയായിരുന്നു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News