സാമൂഹിക പ്രവർത്തകർക്ക് യാത്രയയപ്പ് നൽകി
ഐഎംഐ പ്രസിഡന്റ് കെ. ഷൗക്കത്തലി മുഖ്യാതിഥിയായി
Update: 2025-04-16 08:17 GMT
സലാല: ഹജ്ജിന് പോകുന്നതിനായി നാട്ടിലേക്ക് തിരിക്കുന്ന സാമൂഹിക പ്രവർത്തകരായ സജീബ് ജലാലിനും ഹുസ്‌നി സമീറിനും യാത്രയയപ്പ് നൽകി. യോഗ പരിശിലീക്കുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നാണ് ടോപാസ് റെസ്റ്റോറന്റിൽ യാത്രയയപ്പ് ഒരുക്കിയത്. ചടങ്ങിൽ ഐഎംഐ പ്രസിഡന്റ് കെ. ഷൗക്കത്തലി മുഖ്യാതിഥിയായിരുന്നു. കബീർ കണമല, സബീർ പി.ടി, മദീഹ തുടങ്ങിയവർ ആശംസകൾ നേർന്നു.
യോഗ കോർഡിനേറ്റർ ബഷീർ അഹമ്മദ്, കെ.ജെ. സമീർ, കെ. സൈനുദ്ദീൻ എന്നിവർ നേതൃത്വം നൽകി.