സലാലയിൽ ട്രക്ക് മറിഞ്ഞ് ഇന്ത്യക്കാരനായ ഡ്രൈവർ മരിച്ചു
യു.പി. സ്വദേശി മുഹമ്മദ് നിയാസാണ് മരിച്ചത്
Update: 2025-04-18 10:58 GMT
സലാല: സലാലയിൽ ട്രക്ക് മറിഞ്ഞ് ഇന്ത്യക്കാരനായ ഡ്രൈവർ മരിച്ചു. ടയർ പൊട്ടി ട്രക്ക് മറിഞ്ഞ് ഡ്രൈവറായ യു.പി. സ്വദേശി മുഹമ്മദ് നിയാസാ(59)ണ് മരിച്ചത്. ഇന്നലെ വൈകിട്ട് സാദയിലെ ഒമാൻ ഓയിൽ പമ്പിന് സമീപം യാ ബിലാശിന് അടുത്താണ് അപകടം നടന്നത്.
ഉത്തർ പ്രദേശിലെ ജിതൻപൂർ സ്വദേശിയാണ്. ഭാര്യ: നജ്മ ഖാത്തൂൻ. സലാലയിലെ പ്രമുഖ സ്വകാര്യ കമ്പനിയുടെ ട്രക്കാണ് അപകടത്തിൽ പെട്ടത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.