ഒമാനിൽ അബലോൺ പിടിക്കുന്നതിനും വിൽക്കുന്നതിനും 2027 നവംബർ 1 വരെ നിരോധനം

കൈവശം വയ്ക്കലും കൊണ്ടുപോകലും നിരോധന പരിധിയിൽ

Update: 2026-10-25 14:29 GMT

മസ്‌കത്ത്: ഒമാനിൽ അബലോൺ (ഒരുതരം കടൽജീവി) പിടിക്കുന്നതിനും വിൽക്കുന്നതിനും 2027 നവംബർ 1 വരെ നിരോധനം. ഒമാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയമാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. നിരോധന കാലയളവിൽ അബലോൺ കൈവശം വയ്ക്കുന്നതും വിൽക്കുന്നതും വാങ്ങുന്നതും കയറ്റുമതി ചെയ്യുന്നതും കൊണ്ടുപോകുന്നതും, വ്യാപാരം ചെയ്യുന്നതും കുറ്റകരമാണെന്ന് ഉത്തരവിൽ വ്യക്തമാക്കി.

നിരോധന കാലയളവിൽ, മത്സ്യബന്ധന ബോട്ടുകളിലോ കപ്പലുകളിലോ, തീരപ്രദേശങ്ങളിലോ മത്സ്യബന്ധന കേന്ദ്രങ്ങളിലോ അബലോൺ ശേഖരിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ കൈവശം വയ്ക്കുന്നതും നിരോധനത്തിന്റെ പരിധിയിൽ വരും.

Advertising
Advertising

ഉത്തരവ് പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് പിടിച്ച അബലോണിന് ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാലും, ഇവ കൈകാര്യം ചെയ്യാനും കയറ്റുമതി ചെയ്യാനും ബന്ധപ്പെട്ട അധികൃതരിൽ നിന്ന് അനുമതി നേടണം. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് പിറ്റേദിവസം മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Gulf Desk

contributor

Similar News