മദ്‌റസത്തുസുന്നിയ്യ പൂർവ്വ വിദ്യാർഥി സംഗമം
എസ്.ഐ.സി 31ാം വാർഷികത്തോടനുബന്ധിച്ചാണ് പൂർവ്വ വിദ്യാർഥി സംഗമം
Update: 2026-10-25 15:47 GMT
സലാല: എസ്.ഐ.സി സലാലയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന മദ് റസത്തുസുന്നിയ്യ പൂർവ്വ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു. മദ്‌റസ ഹാളിൽ നടന്ന പരിപാടിയിൽ പൂർവ്വ വിദ്യാർഥി കമ്മിറ്റി രൂപീകരിക്കുകയും ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു.
സംഗമത്തിൽ എസ്.ഐ.സി പ്രസിഡന്റ് അബ്ദുൽ ഹമീദ് ഫൈസി അധ്യക്ഷത വഹിച്ചു, അബ്ദുല്ലത്തീഫ് ഫൈസി ഉദ്ഘാടനം ചെയ്തു. അബ്ദുസലാം ഹാജി, റഷീദ് കൽപറ്റ, റയീസ്, അബ്ദുൽ ഫത്താഹ്, അബ്ദുല്ല അൻവരി, റഹ്‌മത്തുല്ല എന്നിവർ സംസാരിച്ചു.
അബ്ബാസ് മൗലവി സ്വാഗതവും അബ്ദുൽ റസാഖ് നന്ദിയും പറഞ്ഞു. വിവിധ കലാ പരിപാടികളും നടന്നു. എസ്.ഐ.സി 31ാം വാർഷികത്തോടനുബന്ധിച്ചാണ് പൂർവ്വ വിദ്യാർഥി സംഗമം ഒരുക്കിയത്.