Writer - razinabdulazeez
razinab@321
സലാല: കോട്ടയം കഞ്ഞിക്കുഴി സ്വദേശി ബിന്നി ജേക്കബ് തോമസ് (63) നിര്യാതനായി. അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന ഇദ്ദേഹവും കുടുംബവും നാല് വർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. കൽഹാത്ത് സർവ്വീസസിൽ മാനേജറായിരുന്നു. ഭാര്യ കൽപന ടീച്ചർ ദീർഘകാലം ഇന്ത്യൻ സ്കൂൾ അധ്യാപികയായിരുന്നു. ഏക മകൾ പ്രതീക്ഷ സൂസൻ (ആമസോൺ ചെന്നൈ) . മ്യത ദേഹം തിങ്കൾ പതിനൊന്നിന് സെന്റ് ലാസാറസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. പരേതനായ പൊഫ:എം.ജെ.തോമസിന്റെയും ,ശോശാമ്മയുടെയും മകനാണ്. പരേതൻ്റെ നിര്യാണത്തിൽ സലാല സെൻ്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് ഇടവക അനുശോചനം രേഖപ്പെടുത്തി.