തെരുവുനായ ആക്രമണം; കുവൈത്തിലെ സുബ്ഹാനിൽ സൈനിക ഉദ്യോഗസ്ഥന് ഗുരുതര പരിക്ക്

രാജ്യത്ത് രണ്ട് ദിവസങ്ങൾക്കിടയിലുണ്ടായ രണ്ടാമത്തെ തെരുവുനായ ആക്രമണം

Update: 2025-04-23 13:17 GMT
Editor : Thameem CP | By : Web Desk
Advertising

കുവൈത്ത് സിറ്റി: സുബ്ഹാനിലെ എയർ ഫോഴ്‌സ് ബറ്റാലിയനിൽ നിന്ന് ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനിക ക്യാപ്റ്റന് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്. ഓഫീസർ വാഹനത്തിനടുത്തേക്ക് പോകുമ്പോഴായിരുന്നു കൂട്ടമായെത്തിയ നായ്ക്കൾ അദ്ദേഹത്തെ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ സഹപ്രവർത്തകർ ഉടൻ തന്നെ ജാബിർ അൽ-അഹമ്മദ് ആംഡ് ഫോഴ്‌സസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലവിൽ അദ്ദേഹം തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

തൊട്ടടുത്ത പ്രദേശത്ത് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ ഒരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ് 48 മണിക്കൂറിനുള്ളിലാണ് ഈ സംഭവം നടക്കുന്നത്. കുട്ടിയുടെ ശരീരത്തിലും സാരമായ മുറിവുകളുണ്ടാവുകയും അൽ-അദാൻ ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

തുടർച്ചയായുള്ള ആക്രമണങ്ങൾ പ്രദേശത്ത് തെരുവുനായ്ക്കൾ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിനും ഇത്തരം ആക്രമണങ്ങൾ തടയുന്നതിനും അധികൃതർ എത്രയും പെട്ടെന്ന് ഇടപെടണമെന്നാണ് ആവശ്യം ഉയരുന്നത്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News