കുവൈത്തിൽ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്ന മലയാളി യുവാവ് വിമാനത്തിൽ അന്തരിച്ചു
ഫോർട്ട് കൊച്ചി പള്ളുരുത്തി സ്വദേശി അറക്കൽ വീട്ടിൽ അനൂപ് ബെന്നിയാണ് (32) മരിച്ചത്
Update: 2025-04-26 12:35 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി യുവാവ് നിര്യാതനായി. ഫോർട്ട് കൊച്ചി പള്ളുരുത്തി സ്വദേശി അറക്കൽ വീട്ടിൽ അനൂപ് ബെന്നിയാണ് (32) മരിച്ചത്. കുവൈത്ത്-കൊച്ചി വിമാനത്തിൽ യാത്ര തിരിച്ച അനുപ് വിമാനത്തിൽ വെച്ച് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായി മരണപ്പെടുകയിരുന്നു. തുടർന്ന് വിമാനം മുംബൈയിൽ ഇറക്കി. മൃതദേഹം ഇപ്പോൾ മുംബൈയിലാണുള്ളത്. കുവൈത്ത് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവകാംഗവും, അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌ക്കൂൾ ജീവനക്കാരനുമാണ്. ഭാര്യ: ആൻസി സാമുവേൽ.