'ഈസിയർ മാൻപവർ പോർട്ടൽ'; തൊഴിൽ സേവനം കാര്യക്ഷമമാക്കാൻ കുവൈത്തിൽ പുതിയ മാൻപവർ പോർട്ടൽ

പോർട്ടലിലെ സേവനങ്ങൾ അറിയാം...

Update: 2025-04-28 06:18 GMT
Advertising

കുവൈത്ത് സിറ്റി: തൊഴിൽ സേവനം കാര്യക്ഷമമാക്കാൻ കുവൈത്തിൽ പുതിയ മാൻപവർ പോർട്ടൽ ആരംഭിച്ചു. നവീകരിച്ച ലേബർ പ്ലാറ്റ്ഫോം ആരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ആണ് പ്രഖ്യാപിച്ചത്. 'ഈസിയർ മാൻപവർ പോർട്ടൽ' എന്നാണ് പോർട്ടൽ അറിയപ്പെടുക. അപേക്ഷകൾ ട്രാക്ക് ചെയ്യാനും തൊഴിൽ കരാറുകൾ അവലോകനം ചെയ്യാനും ഇലക്ട്രോണിക് സംവിധാനത്തിലൂടെ തൊഴിൽ പരാതികൾ സമർപ്പിക്കാനും നിരീക്ഷിക്കാനും സ്വകാര്യ മേഖലയിലെ തൊഴിലാളികളെ പ്രാപ്തരാക്കുന്നതിനാണ് പോർട്ടൽ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് അതോറിറ്റി വിശദീകരിച്ചു.

പോർട്ടലിലെ സേവനങ്ങളും സവിശേഷതകളും

ലോഗിൻ ആക്സസ്: 'മൈ കുവൈത്ത് ഐഡന്റിറ്റി' ആപ്ലിക്കേഷൻ വഴി ഓതന്റിക്കേഷൻ

അപേക്ഷ ട്രാക്കിംഗ്: സമർപ്പിച്ച അപേക്ഷകളുടെ നില തൊഴിലാളികൾക്ക് നിരീക്ഷിക്കാനും അവ സ്വീകരിക്കപ്പെട്ടോ നിരസിക്കപ്പെട്ടോയെന്ന് കാണാനും നിരസിക്കപ്പെട്ടാൽ കാരണങ്ങൾ മനസ്സിലാക്കാനും കഴിയും.

കരാർ ആക്സസ്: അംഗീകൃത വർക്ക് പെർമിറ്റ് അപേക്ഷകളുമായി ബന്ധപ്പെട്ട തൊഴിൽ കരാറുകളുടെ പകർപ്പുകൾ തൊഴിലാളികൾക്ക് പ്രിന്റ് ചെയ്യാൻ കഴിയും.

പരാതി സമർപ്പിക്കൽ: തൊഴിലാളികൾക്ക് തൊഴിൽ അവകാശങ്ങളും ട്രാൻസ്ഫർ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ, അനുബന്ധ രേഖകളടക്കം ഫയൽ ചെയ്യാൻ കഴിയും.

യോഗ്യതാ അംഗീകാരം: സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ വിദ്യാഭ്യാസ യോഗ്യതകൾ തിരിച്ചറിയാനുള്ള സേവനം ലഭ്യം.

പെർമിറ്റ് റദ്ദാക്കൽ: ലേബർ റിലേഷൻസ് അംഗീകാരമുള്ള തൊഴിലാളികൾക്ക് മറ്റൊരു മേഖലയിലേക്ക് പോകുന്നതിനോ മാറുന്നതിനോ വേണ്ടി വർക്ക് പെർമിറ്റ് റദ്ദാക്കുന്നതിന് അപേക്ഷിക്കാം.

ലേബർ സർട്ടിഫിക്കറ്റ് പ്രിന്റിംഗ്: തൊഴിലാളികൾക്ക് പോർട്ടലിൽ നിന്ന് നേരിട്ട് ലേബർ സർട്ടിഫിക്കറ്റുകൾ പ്രിന്റ് ചെയ്യാൻ കഴിയും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News