കുവൈത്തിൽ അഞ്ച് കുറ്റവാളികളെ തൂക്കിലേറ്റി
കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവരാണ് ഇന്ന് സുലൈബിയ സെൻട്രൽ ജയിലിൽ വധശിക്ഷക്ക് വിധേയരായത്
Update: 2025-04-28 11:04 GMT
കുവൈത്ത് സിറ്റി: കുവൈത്തിൽ അഞ്ച് കുറ്റവാളികളെ തൂക്കിലേറ്റി. ഇന്ന് പുലർച്ചെ സുലൈബിയ സെൻട്രൽ ജയിലിലാണ് വധശിക്ഷ നടപ്പാക്കിയത്. കൊലപാതകക്കേസുകളിൽ ശിക്ഷിക്കപ്പെട്ടവരാണ് വധശിക്ഷക്ക് വിധേയരായത്.
ആകെ എട്ട് പേരുടെ വധശിക്ഷ നടപ്പാക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ബ്ലഡ് മണി സ്വീകരിച്ചതിനെ തുടർന്ന് രണ്ടുപേരുടെ വധശിക്ഷയിൽ ഇളവ് നൽകുകയും മറ്റാരാരാളുടെ വധശിക്ഷ അവസാന നിമിഷം മാറ്റിവക്കുകയായിരുന്നു. കുവൈത്തിൽ ഇക്കഴിഞ്ഞ ജനുവരി 19ന് ആണ് അവസാനമായി വധശിക്ഷ നടപ്പാക്കിയിരുന്നത്.