കുവൈത്തിൽ സിവിൽ ഐഡി ഫോട്ടോ 'സഹ്ൽ' ആപ്പ് വഴി അപ്‌ഡേറ്റ് ചെയ്യാം...
എല്ലാ അപേക്ഷകളും അവലോകനത്തിനും പരിശോധനയ്ക്കും വിധേയമാക്കുമെന്നും പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ അപേക്ഷകരെ അറിയിക്കുമെന്നും പാസി
കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാർക്കും പ്രവാസികൾക്കും ഗവൺമെന്റിന്റെ 'സഹ്ൽ' ആപ്പ് വഴി നേരിട്ട് അവരുടെ സിവിൽ ഐഡി ഫോട്ടോ ചേർക്കാനോ അപ്‌ഡേറ്റ് ചെയ്യാനോ അനുവദിക്കുന്ന പുതിയ ഇലക്ട്രോണിക് സേവനം പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (PACI) അവതരിപ്പിച്ചു. പുതിയ സംവിധാനം വരുന്നതോടെ നേരിട്ട് പോകേണ്ടിവരുന്നത് ഇല്ലാതാകും.
ലളിതമായ നാല് ഘട്ടങ്ങളിലായി നടപടികൾ പൂർത്തിയാക്കാൻ കഴിയുമെന്ന് പാസി വ്യക്തമാക്കി:
1. 'സഹ്ൽ' ആപ്പിൽ ലോഗിൻ ചെയ്ത് 'Personal Services' തിരഞ്ഞെടുക്കുക
2. പ്രൊഫൈൽ ഫോട്ടോ ചേർക്കാനോ അപ്‌ഡേറ്റ് ചെയ്യാനോ ഉള്ള ഓപ്ഷൻ തിരഞ്ഞെടുക്കുക
3. അടുത്തിടെ എടുത്ത വ്യക്തിഗത ഫോട്ടോയും സിവിൽ ഐഡിയുടെ പകർപ്പും ഉൾപ്പെടെ ആവശ്യമായ രേഖകൾ അപ്ലോഡ് ചെയ്യുക
4. അപേക്ഷ സമർപ്പിച്ച് ട്രാക്കിംഗിനായി ഇടപാട് നമ്പർ സ്വീകരിക്കുക
എല്ലാ അപേക്ഷകളും അവലോകനത്തിനും പരിശോധനയ്ക്കും വിധേയമാക്കുമെന്നും പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞാൽ അപേക്ഷകരെ അറിയിക്കുമെന്നും പാസി വ്യക്തമാക്കി.