ഒരു ലക്ഷം പേര്‍ക്ക് പണിപോകും; വന്‍ പിരിച്ചുവിടലിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

തീരുമാനത്തില്‍ തൊഴിലാളി യൂണിയനുകള്‍ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ധാരണയിലെത്തിയെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്

Update: 2026-09-04 02:03 GMT

ബര്‍ലിന്‍: ലോകത്തെ പ്രമുഖ വാഹനനിര്‍മാതാക്കളായ ഫോക്‌സവാഗണ്‍ വന്‍ പിരിച്ചുവിടലിനൊരുങ്ങുന്നു. ഈ ദശകത്തിന്റെ അവസാനത്തോടെ ഒരു ലക്ഷം പേരെയാണ് കമ്പനി പിരിച്ചുവിടുക. ആഗോള വാഹനവ്യവസായ രംഗത്തെ ഏറ്റവും വലിയ പിരിച്ചുവിടലുകളിലൊന്നാണിത്.

ഏകദേശം 50,000 തൊഴിലുകള്‍ കൂടി കുറയ്ക്കാനാണ് ഇപ്പോള്‍ ധാരണയായിരിക്കുന്നത്. ഇതിന് മുമ്പ് തന്നെ സമാനമായ രീതിയില്‍ 50,000 പേരെ പിരിച്ചുവിടാന്‍ കമ്പനി തീരുമാനിച്ചിരുന്നു. ഫോക്‌സ്വാഗണ്‍ ഗ്രൂപ്പില്‍ ഫോക്‌സ്വാഗണ്‍ ബ്രാന്‍ഡിന് പുറമെ ഔഡി, പോര്‍ഷെ തുടങ്ങിയ നിരവധി പ്രമുഖ ബ്രാന്‍ഡുകളുണ്ട്. ആഗോളതലത്തില്‍ കമ്പനിയുടെ ജീവനക്കാരുടെ ഏകദേശം 15 ശതമാനത്തോളത്തെ ഇത്തരത്തില്‍ ഒഴിവാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Advertising
Advertising

അമേരിക്കന്‍ തീരുവകള്‍, ഇലക്ട്രിക് വാഹനഡിമാന്‍ഡിലുണ്ടായ കുറവ്, ചൈനീസ് വാഹനനിര്‍മാതാക്കളില്‍ നിന്നുള്ള മത്സരം എന്നിവയാണ് തൊഴിലുകള്‍ വലിയ രീതിയില്‍ വെട്ടിക്കുറക്കാന്‍ ഫോക്‌സ്‌വാഗനെ പ്രേരിപ്പിക്കുന്നത്. ഇതിനൊപ്പം യുറോപ്പിലും വാഹനങ്ങളുടെ ഡിമാന്‍ഡില്‍ കുറവുണ്ടാവുന്നുണ്ട്. ഇതും തൊഴിലാളികളുടെ എണ്ണത്തില്‍ കടുംവെട്ട് നടത്താന്‍ ഫോക്‌സ്‌വാക്‌നെ പ്രേരിപ്പിക്കുന്നുണ്ട്.

അതേസമയം, തീരുമാനത്തില്‍ തൊഴിലാളി യൂണിയനുകള്‍ക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ധാരണയിലെത്തിയെന്നാണ് ഇപ്പോഴുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിനൊപ്പം, ഹാനോവര്‍, എംഡന്‍, സ്വിക്കാവ്, നെക്കാര്‍സുള്‍ം തുടങ്ങിയ നഗരങ്ങളിലെ ഫോക്‌സ്‌വാഗണ്‍ പ്ലാന്‍ുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്.

Tags:    

Writer - വിഷ്ണു.ജെ

Chief Web Journalist

Editor - വിഷ്ണു.ജെ

Chief Web Journalist

By - Web Desk

contributor

Similar News