വാഹനത്തിന്റെ ഇൻഷുറൻസ് പുതുക്കാൻ മറന്നോ? പോക്കറ്റ് കാലിയാകുന്നതടക്കം വരാനിരിക്കുന്നത് മുട്ടൻ പണികൾ; അറിയേണ്ടതെല്ലാം

വീഴ്ചകൾ ആവർത്തിക്കപ്പെടുന്നത് കോടതി നടപടികളിലേക്കും, വാഹനത്തിന്‍റെ രജിസ്ട്രേഷൻ അല്ലെങ്കിൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കപ്പെടുന്നതിലേക്കും നയിച്ചേക്കും

Update: 2026-08-28 12:38 GMT

നിത്യജീവിതത്തിലെ തിരക്കുകൾക്കിടയിൽ പലപ്പോഴും അധികമാളുകളും മറന്നുപോകുന്ന ഒന്നാണ് വാഹനത്തിന്റെ മോട്ടോർ ഇൻഷുറൻസ് പോളിസി കൃത്യസമയത്ത് പുതുക്കുക എന്നത്. എന്നാൽ, ചെറിയൊരു അശ്രദ്ധയല്ലേ, പിന്നെയടക്കാമെന്ന് കരുതി നീട്ടിവെക്കാൻ വരട്ടെ...നിസ്സാരമെന്ന് കരുതി തള്ളിക്കളയുന്ന ഈ വിഷയം നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക ബാധ്യതകളിലേക്കും ഗുരുതരമായ നിയമക്കുരുക്കുകളിലേക്കുമാണ് നിങ്ങളെ കൊണ്ടെത്തിക്കുക. മോട്ടോർ വാഹന നിയമപ്രകാരം രാജ്യത്ത് ഏത് വാഹനം നിരത്തിലിറക്കാനും തേർഡ്-പാർട്ടി ഇൻഷുറൻസ് നിർബന്ധമാണെന്നിരിക്കെ, പോളിസി കാലാവധി അവസാനിക്കുന്നത് വാഹന ഉടമകൾക്ക് വരുത്തിവയ്ക്കുന്ന തിരിച്ചടികൾ ചെറുതല്ല.

Advertising
Advertising

പോളിസി കാലാവധി അവസാനിക്കുന്ന നിമിഷം മുതൽ നിങ്ങളുടെ വാഹനത്തിനുള്ള എല്ലാവിധ പരിരക്ഷകളും പൂർണ്ണമായും നിലയ്ക്കുന്നുവെന്നതാണ് ആദ്യത്തെ തിരിച്ചടി. ഈ ഇടവേളയിൽ വാഹനം അപ്രതീക്ഷിതമായി ഏതെങ്കിലും അപകടത്തിൽ പെടുകയോ, കേടുപാടുകൾ സംഭവിക്കുകയോ മോഷ്‌ടിക്കപ്പെടുകയോ ചെയ്താൽ ഇൻഷുറൻസ് കമ്പനികളിൽ നിന്ന് യാതൊരുവിധ നഷ്ടപരിഹാരവും നിങ്ങൾക്ക് ലഭിച്ചേക്കില്ല. റിപ്പയറിങ്ങിനോ നഷ്ടപരിഹാരത്തിനോ വേണ്ടിവരുന്ന ലക്ഷക്കണക്കിന് രൂപ ഇത്തരം സാഹചര്യങ്ങളിൽ പൂർണ്ണമായും വാഹന ഉടമ സ്വന്തം കൈയിൽ നിന്ന് തന്നെ കണ്ടെത്തേണ്ടി വരും. ഇത് പലപ്പോഴും കുടുംബത്തിന്റെ സാമ്പത്തിക ഭദ്രതയെ തന്നെ താളം തെറ്റിച്ചേക്കാം.

ഇതിനുപുറമേ, കനത്ത പിഴയും കടുത്ത നിയമനടപടികളും നേരിടേണ്ടി വരുമെന്നത് മറ്റൊരു കയ്പേറിയ യാഥാർത്ഥ്യം. കാലാവധി കഴിഞ്ഞ ഇൻഷുറൻസുമായി പൊതുനിരപ്പിലൂടെ വാഹനം ഓടിക്കുന്നത് ഗുരുതരമായ കുറ്റമാണെന്നിരിക്കെ ട്രാഫിക് അധികൃതരുടെയോ പൊലീസിന്റെയോ പരിശോധനയിൽ വാഹനം പിടിപെട്ടാൽ വൻ തുക പിഴയൊടുക്കേണ്ടി വരും. വീഴ്ചകൾ ആവർത്തിക്കപ്പെടുന്നത് കോടതി നടപടികളിലേക്കും, വാഹനത്തിന്‍റെ രജിസ്ട്രേഷൻ അല്ലെങ്കിൽ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കപ്പെടുന്നതിലേക്കും നയിച്ചേക്കും. മുൻ വർഷങ്ങളിൽ ഇൻഷുറൻസ് ക്ലെയിം ചെയ്യാത്തവർക്ക് പ്രീമിയം തുകയിൽ കമ്പനികൾ നൽകുന്ന വലിയൊരു ആനുകൂല്യമാണ് 'നോ ക്ലെയിം ബോണസ്' അഥവാ എൻ.സി.ബി (NCB). എന്നാൽ പോളിസി പുതുക്കുന്നതിൽ ഗുരുതരമായ കാലതാമസം ഉണ്ടായാൽ (സാധാരണയായി 90 ദിവസത്തിൽ കൂടുതൽ) ഈ വിലയേറിയ ആനുകൂല്യം പൂർണ്ണമായും നഷ്ടപ്പെടും. ഇത് പിന്നീട് പുതിയ പോളിസി എടുക്കുമ്പോൾ വൻ തുക പ്രീമിയമായി നൽകാൻ ഇടയാക്കും.

കൂടാതെ, കാലാവധി കഴിഞ്ഞതോ ബ്രേക്ക് ഡൗൺ ആയതോ ആയ പോളിസി പുതുക്കുമ്പോൾ ഇൻഷുറൻസ് കമ്പനികൾ വാഹനം നേരിട്ട് പരിശോധിക്കാറുണ്ട്. വാഹനത്തിന് എന്തെങ്കിലും പോറലുകളോ കേടുപാടുകളോ ഉണ്ടെങ്കിൽ പ്രീമിയം തുക ഇരട്ടിയായി വർദ്ധിക്കാനോ അല്ലെങ്കിൽ ഇൻഷുറൻസ് തന്നെ നിരസിക്കപ്പെടാനോ ഇത് കാരണമാകും. പല വാഹന ഉടമകളും ഇൻഷുറൻസ് കമ്പനികൾ നൽകുന്ന 'ഗ്രേസ് പിരീഡ്' എന്നത് ഇൻഷുറൻസ് പരിരക്ഷ തുടരുന്ന സമയമാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ, പ്രീമിയം അടയ്ക്കാൻ അനുവദിക്കുന്ന ആ ചെറിയ സാവകാശ സമയത്ത് വാഹനം അപകടത്തിൽ പെട്ടാൽ ഒരു ക്ലെയിമും ലഭിക്കില്ലെന്നതാണ് യാഥാർത്ഥ്യം.

ഇൻഷുറൻസ് തീയതി കഴിഞ്ഞതായി എപ്പോഴെങ്കിലും മനസ്സിലായാൽ, ആ നിമിഷം മുതൽ വാഹനം നിരത്തിലിറക്കുന്നത് പൂർണ്ണമായി ഒഴിവാക്കുക. തുടർന്ന് ഡിജിറ്റൽ മാധ്യമങ്ങൾ വഴിയോ നേരിട്ടോ എത്രയും പെട്ടെന്ന് പോളിസി പുതുക്കുക. ഇത്തരം നിയമക്കുരുക്കുകളിൽ നിന്നും അപ്രതീക്ഷിത സാമ്പത്തിക നഷ്ടങ്ങളിൽ നിന്നും രക്ഷനേടാൻ പോളിസി കാലാവധി തീരുന്നതിന് മുമ്പ് തന്നെ അത് പുതുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക തുടങ്ങിയ മുൻകരുതലുകളിലൂടെ ഒരുപരിധിവരെ ഈ പ്രതിബന്ധങ്ങളെ മറികടക്കാം.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

By - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Similar News