എഴ് മിനുട്ട് കൊണ്ട് അവസാനിക്കുന്ന ട്രെയിൻ യാത്ര; മൂന്ന് കിലോ മീറ്റർ സഞ്ചരിക്കാൻ 1255 രൂപയുടെ ടിക്കറ്റ്, അറിയാം ദൂരം കുറഞ്ഞ ട്രെയിൻ യാത്രയെ കുറിച്ച്

3 കിലോമീറ്റർ യാത്രയുടെ വിചിത്രമായ മറ്റൊരു കാര്യം ഇതിന്റെ ടിക്കറ്റ് നിരക്കുകളാണ്. വിവിധ ക്ലാസുകൾ അനുസരിച്ച് ടിക്കറ്റ് നിരക്കിൽ വലിയ വ്യത്യാസമുണ്ട്.

Update: 2026-08-13 11:47 GMT

ദീർഘദൂരയാത്രകളെ കുറിച്ചുള്ള ആലോചന തുടങ്ങുമ്പോഴേ സാധാരണക്കാർ നോക്കുക ട്രെയിൻ സമയവും ടിക്കറ്റുമായിരിക്കും. എന്നാൽ, വെറും മൂന്ന് കിലോമീറ്റർ മാത്രം സഞ്ചരിക്കാൻ ട്രെയിനിനെ ആശ്രയിക്കുന്നവർ ഇന്ത്യയിലുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ ? വിശ്വസിക്കണം, ഏഴ് മിനുട്ട് കൊണ്ട് ഈ യാത്ര അവസാനിക്കും

മഹാരാഷ്ട്രയിലെ നാഗ്പൂർ മുതൽ അജ്നി വരെയുള്ള റെയിൽവേ റൂട്ടിലാണ് ഇന്ത്യയിലെ ഏറ്റവും സമയം കുറഞ്ഞ ഈ ഷെഡ്യൂൾഡ് ട്രെയിൻ യാത്ര നടക്കുന്നത്. കയറി സീറ്റിൽ ഇരിപ്പുറപ്പിക്കുന്നതിന് മുമ്പ് തന്നെ ഇറങ്ങാറാവും. 1853-ൽ ബോറി ബന്ദറിനും (ഇന്നത്തെ മുംബൈ) താനെക്കും ഇടയിലാണ് ഇന്ത്യയിലെ ആദ്യത്തെ പാസഞ്ചർ ട്രെയിൻ ഓടിയത്. അന്ന് ആദ്യ യാത്രയിൽ ട്രെയിൻ കവർ ചെയ്തത് ഏകദേശം 34 കിലോമീറ്റർ ദൂരമായിരുന്നു. എന്നാൽ, നാഗ്പൂർ - അജ്നി റൂട്ടിലെ 3 കിലോമീറ്റർ എന്നത് ഇന്ത്യയിലെ ആദ്യ പാസഞ്ചർ ട്രെയിൻ സഞ്ചരിച്ച ദൂരത്തിന്റെ പത്തിലൊന്നിലും കുറവാണ്.

Advertising
Advertising

3 കിലോമീറ്റർ യാത്രയുടെ വിചിത്രമായ മറ്റൊരു കാര്യം ഇതിന്റെ ടിക്കറ്റ് നിരക്കുകളാണ്. വിവിധ ക്ലാസുകൾ അനുസരിച്ച് ടിക്കറ്റ് നിരക്കിൽ വലിയ വ്യത്യാസമുണ്ട്. ഫസ്റ്റ് ടെയർ എസിയിൽ സഞ്ചരിക്കാൻ 1255 രൂപയാണ് മുടക്കേണ്ടത്. ടുടെയറിന് 760 രൂപ, ത്രി ടെയറിന് 555 രൂപ, സ്ലീപ്പർ ടിക്കറ്റിന് 175 രൂപ, ജനറൽ ടിക്കറ്റിന് 60 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. ഈ രണ്ട് സ്റ്റേഷനുകൾക്കിടയിൽ യാത്ര ചെയ്യാൻ ഏറ്റവും സൌകര്യപ്രദം ട്രെയിനാണ് എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ നിരവധി ആളുകളാണ് നിത്യേന ട്രെയിൻ സേവനം ഉപയോഗിക്കുന്നത്.  

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News