20.51 കിലോമീറ്റർ മൈലേജ്, 6 എയർബാഗുകൾ; 5.73 ലക്ഷം രൂപയ്ക്ക് അടിപൊളി 7 സീറ്ററുമായി നിസാൻ ഗ്രാവൈറ്റ്

കുറഞ്ഞ ബജറ്റിൽ 7 സീറ്റർ, മികച്ച മൈലേജ്, ആധുനിക ഫീച്ചറുകൾ എന്നിവ ഒരുമിച്ച് തേടുന്ന കുടുംബങ്ങൾക്ക് പരിഗണിക്കാവുന്ന മോഡലാണ് ഗ്രാവൈറ്റ്

Update: 2026-08-31 11:36 GMT

ഇന്ത്യയിൽ 7 സീറ്റർ കാറുകൾക്ക് ആവശ്യക്കാർ ഏറെയാണ്. കുടുംബ യാത്രകൾക്ക് കൂടുതൽ സൗകര്യവും അതോടൊപ്പം ബജറ്റിനുള്ളിൽ വിലയും തേടുന്നവർക്ക് ഈ സെഗ്മെന്റ് ഏറെ പ്രാധാന്യമുള്ളതാണ്. 5.73 ലക്ഷം മുതൽ വില ആരംഭിക്കുന്ന നിസാൻ ഗ്രാവൈറ്റ്, കുറഞ്ഞ വിലയിൽ കൂടുതൽ സീറ്റിങ് സൗകര്യം നൽകുന്ന മോഡലുകളിലൊന്നാണ്.

നിസാൻ ഗ്രാവൈറ്റ്

നിസാന്റെ പുതിയ 7 സീറ്റർ മോഡലായ ഗ്രാവൈറ്റിന് ആധുനിക ഡിസൈനാണ് നൽകിയിരിക്കുന്നത്. സിഗ്നേച്ചർ ഗ്രില്ലും ഷാർപ്പ് എൽഇഡി ഹെഡ്‌ലാമ്പുകളും വാഹനത്തിന്റെ പുറംഭാഗത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു.

20.51 km/l വരെ മൈലേജ്

Advertising
Advertising

ഇന്ധനക്ഷമതയിലും ശ്രദ്ധ നൽകുന്നവർക്കായി ഗ്രാവൈറ്റ് ശ്രദ്ധേയമായ ഓപ്ഷനാണ്. വാഹനത്തിന്റെ മൈലേജ് 20.51 km/l വരെ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. യഥാർഥ മൈലേജ് ഡ്രൈവിങ് സാഹചര്യങ്ങൾക്കും വേരിയന്റിനും അനുസരിച്ച് വ്യത്യാസപ്പെടാം.

7 സീറ്റർ, ആവശ്യമെങ്കിൽ കൂടുതൽ ബൂട്ട് സ്പേസ്

കുടുംബത്തിലെ കൂടുതൽ അംഗങ്ങളെ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് ക്യാബിൻ ഒരുക്കിയിരിക്കുന്നത്. മൂന്നാം നിര സീറ്റുകൾ ആവശ്യാനുസരണം നീക്കം ചെയ്യാൻ കഴിയുന്നതിനാൽ കൂടുതൽ ലഗേജ് കൊണ്ടുപോകേണ്ട സാഹചര്യത്തിൽ അധിക സ്ഥലവും ലഭിക്കും.

ക്യാബിനിൽ പ്രീമിയം ഫീച്ചറുകൾ

വില കുറഞ്ഞ 7 സീറ്റർ മോഡലാണെങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ ഗ്രാവൈറ്റ് പിന്നിലല്ല.

  • എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം
  • വയർലെസ് ആൻഡ്രോയ്ഡ് ഓട്ടോ
  • ആപ്പിൾ കാർപ്ലേ
  • ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
  • പ്രീമിയം ഫിനിഷുള്ള ഇന്റീരിയർ
  •  ആറ് എയർബാഗുകൾ

വില എത്ര?

നിസാൻ ഗ്രാവൈറ്റിന്റെ പ്രാരംഭ വില 5,73,400 രൂപ മുതലാണ്. വേരിയന്റും അധിക ഫീച്ചറുകളും അനുസരിച്ച് വിലയിൽ മാറ്റമുണ്ടാകും.

കുറഞ്ഞ ബജറ്റിൽ 7 സീറ്റർ, മികച്ച മൈലേജ്, ആധുനിക ഫീച്ചറുകൾ എന്നിവ ഒരുമിച്ച് തേടുന്ന കുടുംബങ്ങൾക്ക് പരിഗണിക്കാവുന്ന മോഡലാണ് ഗ്രാവൈറ്റ്.

Tags:    

Writer - റുക്സാന വി.കെ

contributor

Editor - റുക്സാന വി.കെ

contributor

By - Web Desk

contributor

Similar News