Writer - ആത്തിക്ക് ഹനീഫ്
Web Journalist at MediaOne
ഗസ്സ: വെടിനിർത്തൽ പ്രഖ്യാപനം വന്നതിന് ശേഷവും ഗസ്സയിൽ ഇസ്രായേൽ വെടിവെപ്പ്. ഗസ്സ സിറ്റിയിലേക്ക് മടങ്ങാൻ ശ്രമിച്ച ഫലസ്തീനികൾക്ക് നേരെയാണ് ഇസ്രായേൽ വെടിവെച്ചത്. മന്ത്രിസഭാ തീരുമാനത്തിന് ശേഷം മാത്രമേ വെടിനിർത്തൽ പ്രാബല്യത്തിലാവുകയുള്ളു എന്ന് ഇസ്രായേൽ സൈന്യം. ഇന്ന് ഉച്ചക്ക് ഫലസ്തീൻ സമയം 12 മണിയോടെ ഗസ്സ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ വന്നിരുന്നു. തിങ്കളാഴ്ചയോടെ ഇസ്രായേലി ബന്ദികളെ വിട്ടയക്കുമെന്നും 24 മണിക്കൂറിനുള്ളിൽ ഗസ്സയില്‍ നിന്ന് സൈന്യം പിൻവാങ്ങിത്തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്.
هولاء لايمكن ان يشخصهم إلا من خلقهم وقد وصفهم بأنهم أهل غدر وخاصة يوم السبت عندما نقضوا عهدهم مع الله#فيديو | دبابات الاحتلال تطلق قذائف بشكل مباشر على المواطنين على شارع الرشيد قرب جسر وادي غزة pic.twitter.com/2vUisWZ3R6
— 🇴🇲جمعة بن علي الناصري🇵🇸 (@jumaalnassri) October 9, 2025
എന്നാൽ വെടിനിർത്തൽ വാർത്തയോട് ഫലസ്തീനികൾക്കിടയിൽ സമ്മിശ്ര പ്രതികരണമാണ് നിലനിൽക്കുന്നത്. 'ഒരു ഭാഗം ആശ്വാസമാണ് മറുഭാഗം കനത്ത വേദനയാണ്.' വടക്കൻ ഗസ്സയിൽ നിന്ന് കുടിയിറക്കപ്പെട്ട യുവാവ് പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലി മാധ്യമങ്ങളും, ആർമി റേഡിയോയും ഉൾപ്പെടെ പ്രാദേശിക സമയം ഉച്ചയോടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി പ്രഖ്യാപിച്ചു.
എന്നാൽ സർക്കാർ യോഗം ചേർന്ന് കരാർ അംഗീകരിച്ചതിനുശേഷം മാത്രമേ ഈ വെടിനിർത്തൽ പ്രാബല്യത്തിൽ വരൂ എന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഒരു വിശദീകരണം അറിയിച്ചു. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നതനുസരിച്ച് ഇതുവരെ ഇസ്രായേൽ വെടിനിർത്തളിലേക്ക് കടന്നിട്ടില്ല.