ഇന്ത്യയുടെ എതിര്‍പ്പ് മറികടന്ന് പാകിസ്താന് 8500 കോടിയുടെ ഐഎംഎഫ് സഹായം
ഏഴു ബില്യൺ ഡോളറിന്‍റെ വായ്പയുടെ രണ്ടാം ഗഡുവാണ് നൽകിയത്
Update: 2025-05-10 01:53 GMT
ഡൽഹി: പാകിസ്താന് 8500 കോടിയുടെ ഐഎംഎഫ് സഹായം. ഇന്ത്യയുടെ എതിർപ്പ് മറികടന്നാണ് പാകിസ്താന് സഹായം നൽകിയത്. ഏഴു ബില്യൺ ഡോളറിന്‍റെ വായ്പയുടെ രണ്ടാം ഗഡുവാണ് നൽകിയത്. ഐഎംഎഫിന്‍റെ വായ്പ നേരത്തെ പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു . പണം പാകിസ്താൻ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന് ഇന്ത്യ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പലിശ വായ്പയാണ് അന്തർദേശീയ മോണിറ്ററി ഫണ്ട് നൽകിയിരിക്കുന്നത്.അടിയന്തര സഹായം 1 ബില്യൺ ഉടൻ നൽകും.
അതേസമയം ജമ്മു കശ്മീരിന് പുറമെ പഞ്ചാബ്, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് പാകിസ്താൻ കൂടുതൽ ആക്രമണങ്ങൾ നടത്തിയെന്ന് റിപ്പോർട്ട്. നിയന്ത്രണരേഖയിൽ പലയിടത്തും ഇടയ്ക്കിടെ വെടിവെപ്പ് നടക്കുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഉധംപൂരിൽ സ്ഫോടന ശബ്ദത്തിനു ശേഷം പുക ഉയർന്നു.