തിരിച്ചടിച്ച് പകരച്ചുങ്കം; അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവ്

കോവിഡിന് ശേഷം കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും വലിയ പതനമാണ് ഇത്

Update: 2025-04-04 04:29 GMT
Editor : Jaisy Thomas | By : Web Desk
Advertising

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പകര തീരുവ പ്രഖ്യാപനം അമേരിക്കൻ വിപണിക്ക് വൻതിരിച്ചടിയായി. ട്രംപിന്‍റെ തീരുവ യുദ്ധ പ്രഖ്യാപനത്തെ തുടർന്ന് അമേരിക്കൻ ഓഹരി വിപണിയിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഡൗ ജോൺസ്‌ സൂചിക 1200 പോയിന്‍റ് താഴേക്ക് പതിച്ചു. നാസ്ഡാക്. എസ് ആൻഡ് പി 500 സൂചികകൾക്ക് നാലര ശതമാനത്തിന്‍റെ ഇടിവും രേഖപ്പെടുത്തി. ആപ്പിളിന്‍റെ വിപണി മൂല്യത്തിലും വൻ ഇടിവ് രേഖപ്പെടുത്തി. കോവിഡിന് ശേഷം കഴിഞ്ഞ അഞ്ചു വർഷത്തെ ഏറ്റവും വലിയ പതനമാണ് ഇത്.

കഴിഞ്ഞ ദിവസമാണ് ട്രംപ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് പകരച്ചുങ്കം പ്രഖ്യാപിച്ചത്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉത്പന്നങ്ങൾക്കും 10 ശതമാനം തീരുവ പ്രഖ്യാപിച്ചത്. കൂടാതെയാണ് ഇന്ത്യക്ക് 26 ശതമാനവും ചൈനക്ക് 34 ശതമാനവും അടക്കം വിവിധ രാജ്യങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയത്. ഡിസ്കൗണ്ട് തീരുവ എന്നു പറഞ്ഞായിരുന്നു ഇന്ത്യക്കു മേലുളള നികുതി പ്രഖ്യാപിച്ചത്. അതേസമയം തീരുമാനം ആഗോളവ്യാപര യുദ്ധത്തിന് കൂടുതൽ ആക്കം കൂട്ടുന്നതാണ്. ഇന്ത്യയടക്കം ആശങ്കയിലാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News