ഇന്ത്യയുടെ ചീഫ് സെലക്ടർ; വസിം ജാഫറിനെ എന്തുകൊണ്ട് പരിഗണിച്ചില്ല, കാരണം ഇതാണ്

നിലവിൽ സെലക്ഷൻ കമ്മിറ്റിയിലുണ്ടായിരുന്ന പ്രഗ്യാൻ ഓജയെ സീനിയോറിറ്റി കണക്കിലെടുത്താണ് ചെയർമാനായി തെരഞ്ഞെടുത്തത്.

Update: 2026-10-21 18:10 GMT
Editor : Sharafudheen TK | By : Sports Desk

ന്യൂഡൽഹി: ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് അടുത്തിടെ ഏറ്റവും കൂടുതൽ ഉയർന്നുകേട്ട പേര് വസിം ജാഫറിന്റേതായിരുന്നു. അജിത് അഗാർക്കറിന്റെ പിൻഗാമായി വരാൻ താൽപര്യമുണ്ടെന്ന് കാണിച്ച് മുൻ ഇന്ത്യൻ താരം പരസ്യമായി രംഗത്ത് വരികയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം ബിസിസിഐ ഔദ്യോഗികമായി ചീഫ് സെലക്ടറായി നമാൻ ഓജയെ പ്രഖ്യാപിക്കുകയായിരുന്നു.

അതേസമയം, വസിം ജാഫറിനെ ഒഴിവാക്കിയത് നിലവിലുള്ള കമ്മിറ്റിയെ നിലനിർത്തുന്നതിന്റെ ഭാഗമായാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വേൾഡ് കപ്പ് വർഷത്തിൽ നിലവിലുള്ള സെലക്ഷൻ കമ്മിറ്റി പാനൽ പൂർണമായി മാറ്റാൻ ബിസിസിഐക്ക് താൽപര്യമുണ്ടായിരുന്നില്ല. നിലവിലെ അഗാർക്കറിന്റെ കമ്മിറ്റിയുടെ പ്രവർത്തനത്തിലും ബോർഡിന് തൃപ്തിയുണ്ടായിരുന്നു. ഇതോടെയാണ് ആഭ്യന്തര ക്രിക്കറ്റിൽ മികച്ച ട്രാക്ക് റെക്കോർഡുണ്ടായിട്ടും, വസിം ജാഫർ തഴയപ്പെട്ടതെന്നാണ് വിലയിരുത്തപ്പെടുന്നത്. മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്ന നിലവിലെ കമ്മിറ്റിയുടെ കോർഡിനേഷൻ നഷ്ടപ്പെടാതിരിക്കാനാണ് പ്രഗ്യാൻ ഓജയ്ക്ക് നറുക്കു വീണത്.

Advertising
Advertising

രഞ്ജി ട്രോഫിയിലടക്കമുള്ള തന്റെ പരിചയസമ്പത്തും റെക്കോർഡുകളും കണക്കിലെടുത്ത് ജാഫർ അൽപ്പംകൂടി വൈകിയോ, അല്ലെങ്കിൽ ഒരു പുതിയ കമ്മിറ്റിയുടെ തുടക്കത്തിലോ ആയിരിക്കണം അപേക്ഷിക്കേണ്ടിയിരുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. തന്റേതായ ആശയങ്ങളുമായി വരുന്ന ഒരാൾക്ക് നിലവിലുള്ള ഒരു പാനലിന്റെ നേതൃത്വം ഏറ്റെടുക്കുമ്പോൾ ഉണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങൾ ഒഴിവാക്കുകയും ഓജയെ കൊണ്ടുവരുന്നതിലൂടെ ബിസിസിഐ ലക്ഷ്യംവെച്ചു.

ടീം മാനേജ്മെന്റുമായി മികച്ച ബന്ധം പുലർത്തുന്ന പ്രഗ്യാൻ ഓജയുടെ സാന്നിധ്യം സെലക്ഷൻ കമ്മിറ്റിക്കും ടീമിനും ഇടയിലെ ഏകോപനം എളുപ്പമാക്കും. നിലവിലുള്ള ശക്തരായ കോച്ചിങ് സ്റ്റാഫുകളുമായി ഒത്തുപോകാൻ 40 കാരനായ ഓജയ്ക്ക സാധിക്കുമെന്നാണ് ബോർഡിന്റെ വിലയിരുത്തൽ.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News