തകർത്തടിച്ച് നിതീഷും തിലകും; കിവീസിനെതിരെ അവസാന ഓവർ ത്രില്ലർ ജയിച്ച് ഇന്ത്യ

സഞ്ജു സാംസൺ 14 റൺസെടുത്ത് പുറത്തായി

Update: 2026-10-24 12:44 GMT
Editor : Sharafudheen TK | By : Sports Desk

ക്രൈസ്ചർച്ച്: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ ആവേശജയം. തോൽവി മുന്നിൽകണ്ട മത്സരത്തിൽ ഏഴാം വിക്കറ്റിൽ തിലക് വർമയുടേയും(26 പന്തിൽ 51 നോട്ടൗട്ട്) നിതീഷ് കുമാർ റെഡ്ഡിയുടേയും(13 പന്തിൽ 26) ചെറുത്തുനിൽപ്പാണ് ജയമൊരുക്കിയത്. ക്രൈസ്റ്റ്ചർച്ച്, ഹാഗ്ലി ഓവലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലൻഡ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് സ്‌കോർ ചെയ്തത്. അർധ സെഞ്ച്വറി നേടിയ ഗ്ലെൻ ഫിലിപ്സ് (43 പന്തിൽ 70), ബെവോൺ ജേക്കബ്സ് (46 പന്തിൽ 58) എന്നിവരുടെ ബാറ്റിങാണ് മികച്ച സ്‌കോറിലെത്തിച്ചത്. ഇന്ത്യക്കായി അർഷ്ദീപ് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ ഇന്ത്യ 19.5 ഓവറിലാണ് ലക്ഷ്യം മറികടന്നത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 2-0ത്തിന് മുന്നിലെത്തി.

Advertising
Advertising

ഒരു ഘട്ടത്തിൽ 14.5 ഓവറിൽ ആറിന് 112 എന്ന നിലയിലായിരുന്നു ഇന്ത്യ. അവസാന സ്‌പെഷ്യലിസ്റ്റ് ബാറ്റർമാരായ തിലകും നിതീഷും ചേർന്നുള്ള കൂട്ടുകെട്ട് പിന്നീട് തകർത്തടിക്കുകയായിരന്നു. 30 പന്തിൽ ഈ സഖ്യം 69 റൺസാണ് ചേർത്തത്. നേരത്തെ, ഇന്ത്യൻ താരങ്ങൾ ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടിയിരുന്നു. ആദ്യ ഓവർ മെയ്ഡനാക്കി തുടങ്ങിയ സഞ്ജു 17 പന്തിൽ 14 റൺസുമായി മടങ്ങി. തുടർന്നെത്തിയ വൈഭവ് സൂര്യവൻഷിക്കും (4) തിളങ്ങാനായില്ല. ശ്രേയസ് അയ്യരും (7), അക്സർ പട്ടേൽ (11) എന്നിവരും നിരാശപ്പെടുത്തിയതോടെ ഇന്ത്യയുടെ റൺറേറ്റ് കുത്തനെ താഴ്ന്നു. 21 പന്തിൽ 27 റൺസെടുത്ത് അഭിശേക് ശർമയും പാതിവഴിയിൽ വീണു. ന്യൂസിലൻഡിനായി മിച്ചൽ സാന്റ്‌നർ നാല് വിക്കറ്റ് വീഴ്ത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News