'പ്രസവിച്ചിട്ട് 20 ദിവസമായിട്ടൊള്ളൂ, കുഞ്ഞിന് പാലുകൊടുക്കുന്ന സമയത്ത് പോലും മുറിയിലേക്ക് കയറി വരും'; പൊലീസിനെതിരെ പരാതിയുമായി യൂത്ത് ലീഗ് പ്രവര്‍ത്തകന്‍റെ ഭാര്യ അസ്മിറ

സ്ത്രീകൾ മാത്രമുള്ള വീട്ടിൽ അഞ്ചു തവണ പരിശോധനക്കെത്തുന്നുണ്ടെന്നും എന്തെങ്കിലും പറഞ്ഞാല്‍ ഭീഷണിപ്പെടുത്തുമെന്നും അസ്മിറ മീഡിയവണിനോട് പറഞ്ഞു.

Update: 2026-04-23 11:04 GMT
Editor : ലിസി. പി | By : Web Desk

കോഴിക്കോട്: സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ച കേസിലെ പ്രതിയായ യൂത്ത് ലീഗ് പ്രവർത്തകൻ വടകര തിരുവള്ളൂർ സ്വദേശി കുണ്ടാട്ടിൽ സിദ്ദിഖിന്റെ വീട്ടില്‍ നടന്നത് പൊലീസ് അതിക്രമമെന്ന് പരാതി. സ്ത്രീകൾ മാത്രമുള്ള വീട്ടിൽ പൊലീസ് അഞ്ചു തവണ പരിശോധനക്കെത്തിയെന്നാണ് ആരോപണം.പ്രസവിച്ച് 20 ദിവസമായ ഭാര്യയും ഉമ്മയും മാത്രമാണ് ഈസമയം സിദ്ദിഖിന്‍റെ വീട്ടിൽ ഉണ്ടായിരുന്നത്. രാത്രിയും പുലർച്ചെ രണ്ടുമണി വരെ പൊലീസ് വീട്ടിലെത്തിയെന്ന് സിദ്ദിഖിന്‍റെ ഭാര്യ അസ്മിറ മീഡിയവണിനോട് പറഞ്ഞു.

'കുഞ്ഞിന് പാലുകൊടുക്കുന്ന സമയത്ത് പോലും മുറിയിലേക്ക് കയറി വരും. മണിക്കൂറുകളോളം തന്നെ ഇരുത്തി ചോദ്യം ചെയ്യും. വേറെ ആരെങ്കിലും മറുപടി പറഞ്ഞാല്‍ പോരെയെന്ന് ചോദിച്ചാല്‍ നീ തന്നെ പറയണമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും. വീട്ടിലെ ചെറിയ അലമാര പോലും തുറന്ന് പരിശോധിക്കും. വീട്ടിലെത്തിയാല്‍ വാതിലില്‍ നിര്‍ത്താതെ മുട്ടിക്കൊണ്ടിരിക്കും.രഞ്ജിത്ത് എന്ന പൊലീസുകാരനും ദീപ എന്ന പൊലീസുകാരിയുമാണ് കൂടുതല്‍ ബുദ്ധിമുട്ടിച്ചത്.  മക്കളാകെ പേടിച്ചിരിക്കുകയാണ്. തനിക്കും മക്കൾക്കും ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്നും' അസ്‌മിറ പറഞ്ഞു.

Advertising
Advertising

സംഭവത്തില്‍ യുഡിഎഫ് നേതാക്കള്‍ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിട്ടുണ്ട്. സിദ്ദിഖിന്‍റെ ഭാര്യ വനിതാ കമ്മീഷനും പൊലീസ് കംപ്ലെയിന്‍റ് അതോറിറ്റിക്കും ബാലാവകാശ കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News