ക്രൈസ്തവരെ ഒപ്പം കൂട്ടിയിട്ട് കാര്യമില്ല, ഹിന്ദു ഏകതയിലൂടെ മാത്രമേ ബിജെപിക്ക് നേട്ടമുണ്ടാക്കാൻ കഴിയൂ: ആർഎസ്എസ് വാരിക

ലവ് ജിഹാദ്, ലാൻഡ് ജിഹാദ്, ബിസിനസ് ജിഹാദ് എന്നിവയിലൂടെ ക്രൈസ്തവ സമൂഹത്തിന്റെ അസ്തിത്വം തന്നെ ഇല്ലാതാവുന്ന സാഹചര്യം വന്നിട്ടും അത് മനസിലാക്കാതെ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പിന്നിൽ ക്രൈസ്തവ സഭകൾ പോയിട്ടുണ്ടെങ്കിൽ ഇവരെ താങ്ങാൻ എന്തിന് ബിജെപി പോകണമെന്ന് ലേഖനത്തിൽ ചോദിക്കുന്നു

Update: 2026-04-23 13:09 GMT

കോഴിക്കോട്: എന്തെല്ലാം ആനുകൂല്യങ്ങൾ നൽകിയിട്ടും ഒപ്പം കൂട്ടിയിട്ടും ബിജെപിക്ക് വോട്ട് ചെയ്യാനോ അനുകൂലമായി നിലപാട് എടുക്കാനോ എത്ര ക്രൈസ്തവ സഭകൾക്ക് കഴിഞ്ഞുവെന്ന് പരിശോധിക്കണമെന്ന് ആർഎസ്എസ് വാരികയായ കേസരി. ലവ് ജിഹാദ്, ലാൻഡ് ജിഹാദ്, ബിസിനസ് ജിഹാദ് എന്നിവയിലൂടെ ക്രൈസ്തവ സമൂഹത്തിന്റെ അസ്തിത്വം തന്നെ ഇല്ലാതാവുന്ന സാഹചര്യം വന്നിട്ടും അത് മനസിലാക്കാതെ യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പിന്നിൽ ക്രൈസ്തവ സഭകൾ പോയിട്ടുണ്ടെങ്കിൽ ഇവരെ താങ്ങാൻ എന്തിന് ബിജെപി പോകണമെന്ന് ലേഖനത്തിൽ ചോദിക്കുന്നു.

ഹിന്ദു ഏകതയിലൂടെ മാത്രമേ കേരളത്തിൽ ബിജെപിക്ക് അധികാരത്തിലെത്താൻ കഴിയൂ എന്ന് കാര്യം തിരിച്ചറിയണം. അധികാരത്തിന്റെ പക്ഷത്തേക്ക് ചാഞ്ഞുനിൽക്കുന്ന ജിഹാദികൾ ഒരു ഭാഗത്തും യുഡിഎഫിന്റെ മാത്രം വോട്ട് ബാങ്കായി നിലകൊള്ളുന്ന ക്രൈസ്തവ സമൂഹവും ലക്ഷ്യമിടുന്നത് ഭിന്നിപ്പിക്കപ്പെടുന്ന ഹിന്ദു സമൂഹത്തെയാണ്.

Advertising
Advertising

ഏതാണ്ട് 48 ശതമാനം വരുന്ന ഹിന്ദു സമൂഹത്തിൽ 35 ശതമാനം പേരെങ്കിലും ഒറ്റക്കെട്ടായി അണിനിരന്നാൽ ശക്തമായ ത്രികോണ മത്സരത്തിൽ മുന്നിലെത്താനും ഭരണം പിടിക്കാനും ബിജെപിക്കും എൻഡിഎക്കും കഴിയും. ഭീഷണിപ്പെടുത്തിയും സമ്മർദം ചെലുത്തിയും കാര്യം കാണാനുള്ള സംഘടിത മതവിഭാഗങ്ങളുടെ തന്ത്രത്തെ തിരിച്ചറിഞ്ഞേ മതിയാകൂ. നുണകളുടെ ചീട്ടുകൊട്ടാരം സൃഷ്ടിച്ച് ഇനിയും പറ്റിക്കപ്പെടണോ എന്ന കാര്യം മേയ് നാലിന് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം വിലയിരുത്താം.

ക്രൈസ്തവ മേഖലകളിൽ എൻഡിഎക്ക് എത്രത്തോളം സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞു എന്നതിൽ നിന്ന് സത്യാവസ്ഥ ബോധ്യമാവും. ഹിന്ദു സമൂഹത്തിന്റെ ഏകതയും ജാതിക്ക് അതീതമായ മുന്നേറ്റവും കൊണ്ട് മാത്രമേ കേരളത്തിൽ സാമൂഹിക പരിവർത്തനം സൃഷ്ടിക്കാനാവൂ എന്നും ജി.കെ സുരേഷ് ബാബു എഴുതിയ ലേഖനത്തിൽ പറയുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News