കേടായ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചു; കൊല്ലത്ത് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു

കുണ്ടറ സ്വദേശികളായ രതീഷിന്റെയും അമൃതയുടെയും മകൻ ആദിദേവാണ് മരിച്ചത്

Update: 2026-04-23 10:21 GMT
Editor : ലിസി. പി | By : Web Desk

കൊല്ലം: കുണ്ടറയിൽ വൈദ്യുത ഉപകരണത്തില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു.  കൊടുവിള കൊച്ചുപ്ലാമൂട് ആദിഭവനില്‍ രതീഷിന്റെയും അമൃതയുടെയും മകൻ ആദിദേവാണ് (12)  മരിച്ചത്. വീടിനോട് ചേര്‍ന്ന ഷെഡില്‍ സൂക്ഷിച്ചിരുന്ന മെഷീൻ പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് വൈദ്യുതാഘാതം ഏറ്റെതെന്നാണ് കരുതുന്നത്. 

ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. വീട്ടില്‍ സഹോദരിയും ആദിദേവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീട്ടിനുള്ളില്‍ കാണാതായതോടെ സഹോദരി നടത്തിയ പരിശോധനയിലാണ് ഷെഡിനുള്ളില്‍ ഷോക്കേറ്റ് നിലത്ത് വീണ നിലയില്‍ ആദിദേവിനെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

കളിക്കുന്നതിനിടയില്‍ ഷെഡിലെത്തി കേടായ മെഷീന്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്കേല്‍ക്കുകയായിരുന്നുവെന്ന് പൊലീസും പറയുന്നു. ആറാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച ആദിദേവ്. 

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News