തൃശൂർ വെടിക്കെട്ടുപുര സ്ഫോടനം: ഇന്ന് കണ്ടെത്തിയത് 15 ശരീരഭാഗങ്ങൾ

ദുരന്തത്തിൽ പരിക്കേറ്റ പത്തുപേർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്

Update: 2026-04-23 12:55 GMT
Editor : ലിസി. പി | By : Web Desk

തൃശൂർ: തൃശൂർ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹാവശിഷ്ടങ്ങൾ ഇന്നും കണ്ടെത്തി. മുണ്ടത്തിക്കോട് പാടശേഖരത്ത്‌ 200 ഓളം പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തിരച്ചിൽ നടത്തുന്നത്. അപകട സമയത്ത് 37 പേരാണ് ഉണ്ടായിരുന്നതെന്നും നാല് പേരെ കാണാനില്ലെന്നും തൃശൂർ സിറ്റി കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്‍മുഖ് പറഞ്ഞു.

വെടിക്കെട്ട് അപകടത്തിൽ അനേകം മനുഷ്യ ശരീരങ്ങളാണ് ചിന്നിച്ചിതറിയത്. ആ ശരീര ഭാഗങ്ങൾ ഈ പാടശേഖരത്തിൽ ഇപ്പോഴും കിടപ്പുണ്ട്. അത് കണ്ടെത്താനാണ് വ്യാപക പരിശോധന നടത്തിയത്. കഡാവർ നായകളെ ഉപയോഗിച്ചുള്ള പരിശോധനയിലും ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഇന്ന് പൊലീസ് നടത്തിയ പരിശോധനയിൽ 15 ശരീരഭാഗങ്ങൾ കണ്ടെടുത്തു.

Advertising
Advertising

ദുരന്തത്തിൽ പരിക്കേറ്റ പത്തുപേർ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. നാലുപേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. വെന്‍റിലേറ്ററിലുള്ള ലൈസൻസി സതീഷിന്റെ നില അതീവ ഗുരുതരമാണ്. ആറുപേരുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇവരെ വാർഡുകളിലേക്ക് മാറ്റി. അതിനിടെ, വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിന്റെ അമ്മ മരിച്ചു. കോട്ടപ്പുറം സ്വദേശിനി ഗൗരി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ഇന്നലെ ബോധം വന്നപ്പോഴും മകനെ അന്വേഷിച്ചിരുന്നു. മകനെ ഒരു നോക്ക് കാണാനാകാതെയാണ് മാതാവിന്റെ വിയോഗം.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News