കൊടുവള്ളിയിൽ യുവാവിനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയെന്ന് പരാതി
പരപ്പാറ ആയിക്കോട്ടിൽ റഷീദിന്റെ മകൻ അനൂസ് റോഷനെയാണ് തട്ടിക്കൊണ്ടുപോയത്.
Update: 2025-05-17 15:40 GMT
കോഴിക്കോട്: കൊടുവള്ളി കിഴക്കോത്ത് യുവാവിനെ വീട്ടിൽനിന്ന് തട്ടിക്കൊണ്ടുപോയതായി പരാതി. പരപ്പാറ ആയിക്കോട്ടിൽ റഷീദിന്റെ മകൻ അനൂസ് റോഷൻ (21)നെ ഇന്ന് വൈകിട്ട് നാല് മണിയോടെ ആയുധങ്ങളുമായി ബൈക്കിലും കാറിലുമെത്തിയ ഏഴംഗ സംഘം തട്ടിക്കൊണ്ടുപോയെന്നാണ് പരാതി.
പ്രതികൾ എത്തിയ കാറിന്റെ ദൃശ്യം സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. അനൂസിന്റെ സഹോദരൻ അജ്മൽ വിദേശത്താണ്. അവിടെവെച്ചുണ്ടായ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് അനൂസിനെ തട്ടിക്കൊണ്ടുപോവാൻ കാരണമെന്ന് ഇവരുടെ മാതാവ് ജമീല പറഞ്ഞു. പണം നൽകിയാൽ ഒരു പോറലും ഏൽപ്പിക്കില്ലെന്ന് പറഞ്ഞതായും മാതാവ് പറഞ്ഞു. കൊടുവള്ളി പൊലീസ് അന്വേഷണം തുടങ്ങി.