കരാറുകാരുടെ സമരം;സംസ്ഥാനത്തെ റേഷൻ കടകൾ കാലി
കഴിഞ്ഞ മാസം 15 നാണ് അവസാനമായി റേഷൻ കടകളിൽ സാധനങ്ങളെത്തിച്ചത്
Update: 2025-05-17 16:02 GMT
കോഴിക്കോട്: ഭക്ഷ്യധാന്യങ്ങളെത്തിക്കുന്ന കരാറുകാരുടെ സമരത്തെത്തുടർന്ന് കാലിയായി സംസ്ഥാനത്തെ റേഷൻ കടകൾ. സാധനങ്ങൾ തീർന്നതോടെ ഉപഭോക്താക്കളെ മടക്കി അയക്കേണ്ട സ്ഥിതിയാണ്. കരാറുകാരുടെ സമരം എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിനാൽ റേഷനുടമകളും ആശങ്കയിലാണ്.
കഴിഞ്ഞ മാസം 15 നാണ് അവസാനമായി റേഷൻ കടകളിൽ സാധനങ്ങളെത്തിച്ചത്. മേയ് മാസം പകുതി ആയതോടെ കടകളിലെ സാധനങ്ങൾ കാലിയായി. പലയിടങ്ങളിലും മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കുള്ള അരി മാത്രമാണ് ബാക്കിയുള്ളത്. കഴിഞ്ഞ ഒന്നര വർഷത്തിനിടെ അഞ്ച് തവണയാണ് കരാറുകാർ സമരം നടത്തിയത്.
അധികൃതർ വിഷയത്തിൽ അടിയന്തരമായി ഇടപെടമെന്ന് ഓൾ കേരള റീട്ടയിൽ റേഷൻ ഡീലേർസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇടക്കിടെയുള്ള സമരങ്ങൾക്ക് ശാശ്വത പരിഹാരം വേണമെന്നും സംഘടന ആവശ്യപ്പെട്ടു.
watch video: