വയനാട് വൈത്തിരിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് നാലു വയസുകാരിക്ക് ദാരുണാന്ത്യം

ഏഴുപേർ സഞ്ചരിച്ച വാഹനമാണ് തോട്ടിലേക്ക് മറിഞ്ഞത്

Update: 2026-10-26 02:46 GMT

വയനാട്: വയനാട് വൈത്തിരിയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് നാലു വയസ്സുകാരിക്ക് ദാരുണാന്ത്യം. ഏഴ് പേർ സഞ്ചരിച്ച വാഹനമാണ് തോട്ടിലേക്ക് മറിഞ്ഞത്. കോഴിക്കോട് അടിവാരം സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തെ തുടർന്ന് നാട്ടുകാരും പൊലീസും ഫയർഫോഴ്‌സും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എങ്കിലും, ഗുരുതരമായി പരിക്കേറ്റ നാല് വയസ്സുകാരിയുടെ ജീവൻ രക്ഷിക്കാനായില്ല.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News