പരീക്ഷ ക്രമക്കേട്: നിലപാട് മയപ്പെടുത്തി പിഎസ്‌സി അംഗങ്ങൾ; ചോദ്യം ചെയ്യലിന് ഹാജരായേക്കും

പിഎസ്‌സി യോഗത്തിലാവും അന്തിമ തീരുമാനം

Update: 2026-10-26 01:52 GMT

തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടിലെ ചോദ്യം ചെയ്യലിൽ നിലപാട് മയപ്പെടുത്തി പിഎസ്‌സി അംഗങ്ങൾ. ചോദ്യം ചെയ്യലിന് പിഎസ്‌സി അംഗങ്ങൾ ഹാജരായേക്കും. ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ആലോചന. പിഎസ്‌സി യോഗത്തിലാവും അന്തിമ തീരുമാനം. നിലപാട് മയപ്പെടുത്തിയത് ഹൈക്കോടതിയുടെ വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ്. കൂടുതൽ പേർക്ക് ഈ ആഴ്ച നോട്ടീസ് നൽകും. നിലവിൽ നോട്ടീസ് നൽകിയിരിക്കുന്നത് നാല് അംഗങ്ങൾക്കാണ്. ചെയർമാന്റെ ചോദ്യം ചെയ്യൽ അംഗങ്ങളുടെ പൂർത്തിയാക്കിയ ശേഷം ക്രമക്കേട് കണ്ടെത്തിയ മൂന്ന് പരീക്ഷകളിൽ വൈകാതെ കേസെടുക്കും.

Advertising
Advertising

ചോദ്യം ചെയ്യലിന് പിഎസ്‌സി ഓഫീസിൽ എസ്ഐടി എത്തണമെന്നായിരുന്നു അംഗങ്ങളുടെ മുൻ നിലപാട്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത് രണ്ട് അംഗങ്ങൾക്കാണ്. മുതിർന്ന പിഎസ്‌സി അംഗങ്ങളായ ഡോ.എസ്. ശ്രീകുമാർ, എസ്.എ സെയിഫ് എന്നിവരോടാണ് ഇന്ന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് എസ്ഐടി മേധാവി അജിതാ ബീഗം ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണർ നൽകിയ ശിപാർശയ്ക്ക് പിന്നാലെ ഇന്ന് പിഎസ്സി അടിയന്തര യോഗം ചേരും. ഗവർണറുടെ നീക്കത്തിൽ സ്വീകരിക്കേണ്ട നിലപാടും ഹൈക്കോടതി നിർദേശങ്ങളും ചർച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്. പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്

മുൻ ഗവർണർ രാജേന്ദ്ര ആർലേക്കര്‍ രാഷ്ട്രപതിക്ക് സമര്‍പ്പിച്ച ശിപാർശയെ നിയമപരമായി എങ്ങനെ നേരിടണമെന്ന് യോഗം ചർച്ച ചെയ്യും. അന്വേഷണവുമായി സഹകരിക്കുന്ന കാര്യത്തിലും ഇന്ന് അന്തിമ തീരുമാനമെടുക്കും.

ചെയർമാൻ എം.ആർ ബൈജുവിനെയും അംഗങ്ങളെയും പുറത്താക്കണമെന്നാണ് കത്തിലെ ആവശ്യം. പിഎസ്സി പരീക്ഷകളിലെ ക്രമക്കേടുകളെത്തുടർന്ന് ഉയർന്നുവന്ന വിവാദങ്ങളും പരാതികളും പരിഗണിച്ചാണ് ഗവർണറുടെ നീക്കം. പിഎസ്സി ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യാനുള്ള അധികാരം രാഷ്ട്രപതിക്കാണ്. അന്വേഷണ റിപ്പോർട്ടുകൾ പരിശോധിച്ച് രാഷ്ട്രപതിയായിരിക്കും അന്തിമ തീരുമാനം എടുക്കുക.

Full View

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News