തൃശൂരിൽ സഹോദരിയെ കൊന്ന് സഹോദരൻ ജീവനൊടുക്കി

ഭിന്നശേഷിക്കാരിയായ സഹോദരിയെ പരിപാലിക്കാനുള്ള പ്രയാസമാകാം കൊലയ്ക്ക് കാരണമെന്ന നി​ഗമനത്തിലാണ് പൊലീസ്

Update: 2026-10-26 03:36 GMT

തൃശൂർ: തൃശൂർ ചിറ്റിശ്ശേരിയിൽ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ ജീവനൊടുക്കി. ചിറ്റിശ്ശേരി സ്വദേശിനി ഇന്ദിര (64), സഹോദരൻ അപ്പു (57) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇന്ദിരയെ കൈ ഞരമ്പ് മുറിച്ചാണ് കൊലപ്പെടുത്തിയത്.

ഇന്ദിര ഭിന്നശേഷിക്കാരിയാണ്. സഹോദരൻ ചുമട്ടുതൊഴിലാളിയുമാണ്. സഹോദരന് ഭാര്യയും മൂന്നു മക്കളുമുണ്ട്. ഭിന്നശേഷിക്കാരിയായ സഹോദരിയെ പരിപാലിക്കാനുള്ള പ്രയാസമാകാം കൊലയ്ക്ക് കാരണമെന്ന നി​ഗമനത്തിലാണ് പൊലീസ്.

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News