മാസപ്പടിക്കേസ്: പിണറായിയുടെ ഹരജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും

സിംഗിൾ ബെഞ്ച് വിധിയെ ചോദ്യം ചെയ്തുള്ള ഹരജിയാണ് പരിഗണിക്കുന്നത്

Update: 2026-10-26 00:52 GMT

കൊച്ചി: മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന് ഇന്ന് നിർണായകം. സിംഗിൾ ബെഞ്ച് വിധിയെ ചോദ്യം ചെയ്തുള്ള പിണറായിയുടെ ഹരജി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. തങ്ങളുടെ വാദം കേൾക്കാതെയുള്ള സിംഗിൾ ബെഞ്ചിന്റെ ഉത്തരവും, വിജിലൻസിന്റെ എഫ്ഐആറും, ഇഡിയുടെ ഇസിഐആറും നിലനിൽക്കില്ലെന്നാണ് പിണറായിയുടെ പ്രധാന വാദം. സുപ്രിംകോടതി വിമർശനത്തിന്റെ പശ്ചാത്തലത്തിൽ ഡിവിഷൻ ബഞ്ച് തീരുമാനത്തിൽ ആകാംക്ഷയിലാണ്.

ജസ്റ്റിസ് നടരാജൻ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരി​ഗണിക്കുന്നത്. പിണറായി വിജയന് വേണ്ടി സുപ്രിംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകർ തന്നെയാണ് ഹൈക്കോടതിയിലും ഹാജരാവുക. കേസിൽ പിണറായിയുടെ ഹരജിയില്‍ സുപ്രിംകോടതി അന്വേഷണം 10 ദിവസത്തേക്ക് സ്റ്റേ ചെയ്തതിരുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടിയ അഭിഭാഷകരോട് ഇനിയും സമയമുണ്ടല്ലോ എന്നാണ് കോടതി പറഞ്ഞത്.

Advertising
Advertising

കേസില്‍ വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് പിണറായി വിജയന്‍, മകള്‍ ടി. വീണ, മുൻമന്ത്രി പി.എ മുഹമ്മദ് റിയാസ് എന്നിവര്‍ അപ്പീല്‍ നല്‍കിയത്. നേരത്തെ ഈ അപ്പീല്‍ പരിഗണിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് ഹരജിക്കാര്‍ സുപ്രിംകോടതിയെ സമീപിക്കുകയും, ഹരജിക്കാരുടെ ഭാഗം കൂടി കേട്ട് അപ്പീല്‍ വീണ്ടും പരിഗണിക്കാന്‍ സുപ്രിംകോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്‍കുകയുമായിരുന്നു.

സുപ്രിംകോടതിയിൽ നിന്ന് വിമർശനം ഉണ്ടായ പശ്ചാത്തലത്തിൽ ഡിവിഷൻ ബെഞ്ച് തീരുമാനത്തിൽ മാറ്റം ഉണ്ടായാലും ഇല്ലെങ്കിലും അത് കേരള രാഷ്ട്രീയത്തിൽ വലിയ പ്രതിഫലനങ്ങൾ സൃഷ്ടിക്കും.

Full View

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News