വൈദേകം റിസോർട്ട് വിവാദം: അനധികൃതമായി വൗച്ചറുകൾ ഒപ്പിട്ട് പണം തട്ടിയെടുത്തു; ശ്യാംജിത്തിനും ദീപക്കുമെതിരെ റിസോർട്ട് മാനേജ്‌മെൻ്റ്

ഇതുസംബന്ധിച്ച തെളിവുകൾ പൊലീസിന് മാനേജ്മെന്റ്കൈമാറി

Update: 2026-10-26 04:51 GMT

തിരുവനന്തപുരം: വൈദേകം റിസോർട്ടിലെ നിക്ഷേപവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഇ.പി ശ്യാംജിത്തിനും ഭാര്യ ദീപക്കുമെതിരെ ഗുരുതര ആരോപണവുമായി റിസോർട്ട് മാനേജ്മെന്റ് രംഗത്ത്. ദീപ റിസോർട്ടിൽ നിന്ന് പലരുടെയും പേരിൽ അനധികൃതമായി വൗച്ചറുകൾ ഒപ്പിട്ട് പണം തട്ടിയെടുത്തതായാണ് വെളിപ്പെടുത്തൽ. 5 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയതിന് ദീപയെ ജോലിയിൽ നിന്ന് പുറത്താക്കിയിരുന്നു. സർക്കാർ ജീവനക്കാരനായ ശ്യാംജിത്ത്, പിആർഒ എന്ന കാർഡ് നിർമിച്ചു റിസോർട്ടിൽ പ്രവർത്തിച്ചെന്നും ആരോപണമുണ്ട്. ഇതുസംബന്ധിച്ച തെളിവുകൾ പൊലീസിന് മാനേജ്മെന്റ്കൈമാറിയിട്ടുണ്ട്. ശ്യാംജിത്ത് ജോലി ചെയ്യുന്ന ഐസിഎമ്മിനും പരാതി നൽകിയിട്ടുണ്ട്.

Advertising
Advertising

അതേസമയം, ശ്യംജിത്തിന്റെ ഒമ്പത് കോടിയുടെ ആരോപണത്തിൽ ഉന്നയിച്ച ആളുകളോട് ചോദിക്കുവെന്ന് ഇ.പി ജയരാജൻ പറഞ്ഞു. നിലവാരമുള്ള ചാനലുകൾ ഈ വിഷയം ഏറ്റെടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിവാദങ്ങളിൽ മുതിർന്ന സിപിഎം നേതാവ് ഇ.പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിരയെ ലക്ഷ്യമിട്ട് സഹോദരിയുടെ മകൻ ഇ.പി ശ്യാംജിത്ത് പുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇന്നലെ ഇട്ടിരുന്നു. റിസോർട്ടിൽ പി.കെ. ഇന്ദിര നടത്തിയ നിക്ഷേപം അവരുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ ഉപയോഗിച്ചാണോ എന്ന ചോദ്യമാണ് ശ്യാംജിത്ത് പ്രധാനമായും ഉയർത്തിയത്. ഒരു സഹകരണ ബാങ്കിൽ നിന്ന് വിരമിച്ച വ്യക്തിക്ക് സർവീസ് ആനുകൂല്യമായി എത്ര രൂപ ലഭിക്കുമെന്നും, ആ കണക്കുകൾ വ്യക്തമായി പുറത്തുവരേണ്ടതുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. റിസോർട്ടുമായി ബന്ധപ്പെട്ട കൂടുതൽ ഇടപാടുകളുടെ രേഖകൾ ഇനി പുറത്തുവരാനുണ്ടെന്നും പോസ്റ്റിൽ അവകാശപ്പെടുന്നുണ്ട്.

നേരത്തെ, ശശിധരൻ കർത്തയുടെ പണമാണ് വൈദേകത്തിൽ നിക്ഷേപിച്ചതെന്ന് ശ്യാംജിത്ത് ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ, അന്ന് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും പോസ്റ്റിട്ടത് മറ്റാരോ ആണെന്നുമായിരുന്നു ശ്യാംജിത്തിന്റെ വിശദീകരണം. ഇതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും സംശയങ്ങൾ ഉന്നയിച്ചുകൊണ്ട് പുതിയ ഫേസ്ബുക്ക് പോസ്റ്റ് പുറത്തുവന്നിരിക്കുന്നത്.

Full View

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News