ചുട്ടുപൊള്ളി കേരളം; മലപ്പുറത്ത് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ നാലുവയസുകാരിക്ക് സൂര്യാതപമേറ്റു

കോഴിക്കോട് വളയത്ത് അങ്കണവാടി അധ്യാപികക്കും സൂര്യാതപമേറ്റു

Update: 2026-04-23 08:54 GMT
Editor : ലിസി. പി | By : Web Desk

മലപ്പുറം: കനത്ത ചൂടില്‍ പൊള്ളി കേരളം. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ നിരവധി പേര്‍ക്ക് സൂര്യാതപമേറ്റു. വണ്ടൂരിൽ നാലു വയസുകാരിക്കാണ് സൂര്യാതപമേറ്റത്. വണ്ടൂര്‍ സ്വദേശി ഇസ ജോണിനാണ് മുറ്റത്ത് കളിക്കുന്നതിനിടെ ശരീരത്തിലാകെ പൊള്ളലേറ്റത്. ഉടന്‍ തന്നെ വണ്ടൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചു.

അതിനിടെ, കോഴിക്കോട് വളയത്ത് അങ്കണവാടി അധ്യാപികക്കും സൂര്യാതപമേറ്റു. വളയം ചെറുമോത്തെ അങ്കണവാടി അധ്യാപിക അനിലയുടെ വലത് കൈതണ്ടയിലാണ് പൊള്ളലേറ്റത്. രണ്ട് ദിവസം മുമ്പ് തൂണേരിയിലെ അങ്കണവാടി ഹെൽപ്പർക്കും സൂര്യാതപമേറ്റിരുന്നു.

കൂത്താട്ടുകുളത്ത്​ ഇതരസംസ്ഥാന തൊഴിലാളിക്കും സൂര്യാതപമേറ്റു. ഇരു കൈകളിലും കഴുത്തിലും ഗുരുതര പൊള്ളലേറ്റിട്ടുണ്ട്. ഒഡിഷ സ്വദേശിയായ പാണ്ഡവ ബൈര യ്ക്കാണ് പൊള്ളലേറ്റത്​. കൂടെ ജോലി ചെയ്യുന്നവരാണ് പാണ്ഡവ ബൈരയെ ആശുപത്രിയിലെത്തിച്ചത്. 

Advertising
Advertising

കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചിരുന്നു. പള്ളിപ്പൊയില്‍ സ്വദേശി എം.വി സനല്‍കുമാറാണ് മരിച്ചത്. കിണര്‍ പണിക്കിടെ ഇന്നലെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സൂര്യാതപമേറ്റാണ് മരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് പൊലീസ് പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി. കൊല്ലം, പാലക്കാട്,തൃശൂർ ജില്ലകളിൽ ജാഗ്രതാനിർദേശവും നല്‍കിയിട്ടുണ്ട്.  മുന്നറിയിപ്പ് സംവിധാനത്തിന്റെ ഭാഗമായുള്ള സൈറണുകൾ മുഴങ്ങുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Full View


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News