കണ്ണൂരില്‍ സൂര്യാഘാതമേറ്റ് മരണം; അപകടം കിണര്‍ കുഴിക്കുന്നതിനിടെ

കിണർ പണിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു

Update: 2026-04-23 08:18 GMT

കണ്ണൂര്‍: കണ്ണൂരില്‍ സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം. പള്ളിപ്പൊയില്‍ സ്വദേശി എം.വി സനല്‍കുമാറാണ് മരിച്ചത്. കിണര്‍ പണിക്കിടെ ഇന്നലെയാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സൂര്യാഘാതമേറ്റാണ് മരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് പൊലീസ് പറഞ്ഞു.

മലപ്പുറം വണ്ടൂരില്‍ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ നാല് വയസുകാരിക്ക് സൂര്യാതപമേറ്റു. വണ്ടൂര്‍ സ്വദേശി ഇസ ജോണിനാണ് കളിക്കുന്നതിനിടെ ശരീരത്തിലാകെ പൊള്ളലേറ്റത്. കുട്ടിയെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Advertising
Advertising

എറണാകുളം കൂത്താട്ടുകുളത്ത് ഇതരസംസ്ഥാന തൊഴിലാളിക്ക് സൂര്യാതപമേറ്റു. ഒഡിഷ സ്വദേശിയായ പാണ്ഡവ ബൈരക്കാണ് (27) പൊള്ളലേറ്റത്. ഇരു കൈകളിലും കഴുത്തിലും ഗുരുതര പൊള്ളലേറ്റു. താമരക്കാട് ഭാഗത്തെ തടിമില്ലിലെ തൊഴിലാളിയാണ്. ഇയാളെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

കോഴിക്കോട് വളയത്ത് അങ്കണവാടി അധ്യാപികക്ക് സൂര്യാതപമേറ്റു. വളയം ചെറുമോത്തെ 157ാം നമ്പര്‍ അങ്കണവാടി അധ്യാപിക അനിലയുടെ വലത് കൈത്തണ്ടയിലാണ് പൊള്ളലേറ്റത്. ഇവര്‍ വളയം ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. രണ്ട് ദിവസം മുമ്പ് കോഴിക്കോട് തൂണേരിയിലെ അങ്കണവാടി ഹെല്‍പ്പര്‍ക്കും സൂര്യാതപമേറ്റിരുന്നു. 

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News